ബന്ദികളാക്കിയ ഇസ്രയേലി പുരുഷന്‍മാരെ ഹമാസ് അനുഭാവികള്‍ സ്വവര്‍ഗരതിക്കിരയാക്കിയെന്ന് രഹസ്യരേഖകള്‍. ഹമാസിനുവേണ്ടി യുദ്ധത്തിലേര്‍പ്പെട്ടിട്ടുള്ളവര്‍ തടവിലാക്കിയ ഇസ്രയേല്‍ പൗരന്‍മാരാണ് ബലാല്‍സംഗത്തിനിരയായതെന്ന് രഹസ്യ രേഖകള്‍ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിനു ലഭിച്ച രഹസ്യരേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്വന്തം തീവ്രവാദികളെ അവര്‍ പീഡിപ്പിച്ചു വധിച്ചു എന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റിന്‍റെ റിപ്പോര്‍ട്ട്.
ഇസ്രയേല്‍ ബന്ദികള്‍ക്കു പുറമെ സംഘടനയിലെ തന്നെ അംഗങ്ങളെയും ഇവര്‍ ബലാല്‍സഗം ചെയ്തതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2023 ഒക്ടോബര്‍ 7ലെ ആക്രമണത്തിനു പിന്നാലെ ഹമാസ് തടവിലാക്കിയ ബന്ദികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. സ്വവര്‍ഗലൈംഗികത ഹമാസ് നിയമങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ചില അംഗങ്ങളെ വധിച്ചതായും പറയപ്പെടുന്നു. സ്വവര്‍ഗരതിയടക്കം ഒട്ടേറെ കുറ്റങ്ങളാണ് ഹമാസ് അംഗങ്ങള്‍ക്കെതിരെ ആരോപിക്കപ്പെടുന്നത്. സ്ത്രീകള്‍ക്കെതിരെയും കുഞ്ഞുങ്ങള്‍ക്കെതിരെയുമുള്ള ലൈംഗികാക്രമണങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ സ്ഥാപിച്ച ബന്ധങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.
ഹമാസിന്‍റെ ഇന്റലിജന്‍സ്, സൈന്യം, ആഭ്യന്തര മന്ത്രാലയം എന്നീ വിഭാഗങ്ങളില്‍ നിയമിക്കപ്പെട്ടവരെക്കുറിച്ചാണ് ആരോപണമുയരുന്നത്. ചില ഹമാസ് അംഗങ്ങള്‍ കടുത്ത അവിശ്വാസികളും കുട്ടികളോട് അതിക്രൂരമായി പെരുമാറുന്നവരുമാണെന്നും ദൃക്സാക്ഷികളുടെ വാക്കുകള്‍ ഉദ്ധരിച്ച് രേഖകള്‍ പറയുന്നു. ഒരു നിമിഷം പോലും പ്രാര്‍ത്ഥിക്കാത്തവരും മുഴുവന്‍ സമയവും സോഷ്യല്‍മീഡിയയില്‍ രഹസ്യബന്ധങ്ങള്‍ സ്ഥാപിക്കുന്നവരുമാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു.