ഇന്ത്യയും യു.എ.ഇയും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണത്തിന് ധാരണ. ആണവോര്‍ജ നിലയങ്ങളുടെ പ്രവര്‍ത്തനം, അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും തമ്മില്‍ ദീര്‍ഘകാലത്തേക്ക് എല്‍.എന്‍.ജി. വിതരണം തുടങ്ങിയവയില്‍ ധാരണാപത്രം ഒപ്പുവച്ചു. ഇന്ത്യയില്‍ ഭക്ഷ്യ പാര്‍ക്കുകള്‍ നിര്‍മിക്കാന്‍ ഗുജറാത്ത് സര്‍ക്കാരും അബുദാബി ഡവലപ്‌മെന്റ് ഹോള്‍ഡിങ് കമ്പനിയുമായും ധാരണയിലെത്തി. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഷെയ്ഖ് ഖാലിദ് കൂടിക്കാഴ്ച നടത്തി. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള നയതന്ത്ര ബന്ധം വര്‍ധിപ്പിക്കാനും പുതിയ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കാനും മോദി- ഷെയ്ഖ് ഖാലിദ് ചര്‍ച്ചയില്‍ ധാരണയായി.