അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ദുബായിലെ ജുമൈറ , അൽഐൻ റോഡുകളിൽ ഗതാഗത കുരുക്കിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആർടിഎ. യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും മറ്റ് റോഡുകൾ തിരഞ്ഞെടുക്കണമെന്നും ആർടിഎ നിർദേശിച്ചു.
അൽ മനാറ, ഉം അൽ ഷെയ്ഫ്, അൽ തന്യ തുടങ്ങിയ മേഖലകളിലാണ് അറ്റകുറ്റപണികൾ നടക്കുന്നത്. ഈമാസം 24 വരെ അറ്റകുറ്റ പണികൾ നീണ്ടു നില്ക്കും. വാരാന്ത്യങ്ങളിൽ മാത്രമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് . ദുബായ്- അൽഐൻ റോഡിൽ അടുത്തമാസം ഒൻപത് വരെ ഗതാഗത നിയന്ത്രണം തുടരും.