Air Arabia flight at Kozhikode airport
Photo by Sreevalsan PN
Malappuram,20080226

File photo

TOPICS COVERED

അബുദാബിയില്‍ നിന്നും കോഴിക്കോട്ടേയ്ക്കുള്ള എയര്‍ അറേബ്യ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു. ഇന്നു രാവിലെയായിരുന്നു സംഭവം. അബുദാബി വിമാനത്താവളത്തില്‍ ടേക്കോഫിനു തയ്യാറെടുക്കുമ്പോഴാണ് തീയും പുകയും ശ്രദ്ധയില്‍പ്പെട്ടതെന്നു മറ്റുയാത്രക്കാര്‍ പറഞ്ഞു. തീ കണ്ടതോടെ യാത്രക്കാർ എക്‌സിറ്റ് ഡോറുകൾ തുറന്ന് പുറത്തിറങ്ങാൻ ശ്രമിച്ചതായും സഹയാത്രികർ പവർ ബാങ്ക് ചവിട്ടിപ്പൊട്ടിക്കാന്‍ ശ്രമിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. 

പവർ ബാങ്ക് കൈവശം വച്ച മലയാളി യുവാവിനെയും സഹോദരിയെയും അധികൃതർ തടഞ്ഞുവച്ചു. കൂടാതെ എക്‌സിറ്റ് ഡോറുകൾ തുറന്ന് പുറത്തിറങ്ങാൻ ശ്രമിച്ച രണ്ടുപേരെയും ഉദ്യോഗസ്ഥർ തടഞ്ഞുവച്ചിരുന്നു.

ENGLISH SUMMARY:

Power bank explodes onboard Air Arabia flight from Abu Dhabi to Kozhikode, none hurt