മലയാളി വ്യവസായിയെ അബുദാബിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അബുദാബിയിൽ റിഷീസ് ഹൈപ്പർ മാർക്കറ്റും റസ്റ്ററൻ്റും നടത്തിയിരുന്ന കണ്ണൂർ സ്വദേശി റിയാസാണ് മരിച്ചത്. 55 വയസായിരുന്നു. രണ്ട് ദിവസം മുൻപ് വീടുവിട്ടറങ്ങിയ റിയാസിനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തതിനെ തുടർന്ന് ഭാര്യ ഇന്നലെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അൽ ജസീറ ക്ലബിനടുത്തെ ഹോട്ടൽ മുറിയിൽ മൃതദേഹം കണ്ടെത്തിയത്.
വർഷങ്ങളായി യുഎഇയിലുള്ള റിയാസ് നല്ല നിലയിൽ ബിസിനസ് നടത്തി വരികയായിരുന്നു. അടുത്തിടെ ഖാലിദിയയിൽ പുതിയ റസ്റ്ററൻ്റ് തുറക്കാനുള്ള ശ്രമത്തിലുമായിരുന്നു. സാമ്പത്തിക പ്രതിസന്ധികാരണം ജീവനൊടുക്കിയതാണെന്നാണ് സംശയം.
Malayalee business man found dead in Abu Dhabi hotel.