saudi-death

സൗദിയിലെ റിയാദ് പ്രവിശ്യയിൽ മലയാളി സംഘം സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ട് തിരുവനന്തപുരം സ്വദേശി മരിച്ചു.  പേട്ട അറപ്പുര ഹൗസിൽ മഹേഷ്കുമാർ തമ്പിയാണ് മരിച്ചത്. 55 വയസായിരുന്നു. ഉനൈസയിൽ നിന്ന് അഫീഫിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരെ പരുക്കുകളോടെ അഫീഫ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 30 വർഷത്തിലധികമായി ഉനൈസയിൽ ജോലി ചെയ്തുവരികയായിരുന്നു മഹേഷ് ഒൻപത് വർഷത്തോളമായി നാട്ടിലെത്തിയിട്ടെന്നാണ് റിപ്പോര്‍ട്ട്.   

 

Trivandrum man died in accident at Saudi Arabia