ഒമാനിൽ ഒഴുക്കിൽപെട്ട് മലയാളി മരിച്ചു. ആലപ്പുഴ അരൂക്കുറ്റി സ്വദേശി അബ്ദുൽ വാഹിദ് ആണ് മരിച്ചത്. 28 വയസായിരുന്നു. ശർഖിയ ഗവര്ണറേറ്റിലെ ഇബ്ര മേഖലയിൽ ആണ് സംഭവം.
സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന അബ്ദുള്‍ വാഹിദ് സൂറില്‍ പോയി മടങ്ങുവരുന്ന വഴിയിലാണ് അപകടത്തിൽ പെട്ടത്. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
Malayali died in flood at oman