സൗദിയെ നൂതന വ്യവസായങ്ങളുടെയും ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങളുടെയും ആഗോള ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ട് അലത്ത് കമ്പനി ആരംഭിക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. 2030-ഓടെ 39,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം 930 കോടി ഡോളറിന്റെ നേരിട്ടുള്ള എണ്ണ ഇതര ജിഡിപി നേടുകയാണ് ലക്ഷ്യം. പ്രാദേശിക കഴിവുകൾ വികസിപ്പിച്ച് വ്യാവസായിക, ഇലക്ട്രോണിക്സ് മേഖലകളിലെ വൈദഗ്ധ്യം പ്രാദേശികവൽക്കരിക്കുമെന്നും മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി. റോബോട്ടിക്, ആശയവിനിമയ സംവിധാനങ്ങൾ, നൂതന കംപ്യൂട്ടറുകൾ, ഡിജിറ്റൽ വിനോദ ഉൽപ്പന്നങ്ങൾ, നൂതന ഹെവി മെഷിനറികൾ എന്നിവ ഉൾപ്പെടെ 30-ലധികം ഉൽപ്പന്നങ്ങൾ കമ്പനി നിർമിക്കും. ശുദ്ധമായ ഊർജ്ജ സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ള സുസ്ഥിര വ്യാവസായിക വിപ്ലവത്തിനാണ് സൗദി തയ്യാറെടുക്കുന്നതെന്നും കിരീടാവകാശി അറിയിച്ചു.
Saudi crown prince launches ‘Alat’ to help turn Kingdom into electronics, advanced industries hub