irin-jan
സൗദിയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട്ട് സ്വദേശിയായ എട്ടുവയസുകാരി മരിച്ചു. ഫറോക്ക് ചുങ്കം പറക്കോട്ട് ജംഷീർ–റമീസ ദമ്പതികളുടെ മകൾ ഐറിൻ ജാൻ ആണ് മരിച്ചത്. ഇന്ത്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ദമാമിൽനിന്ന് മറ്റു രണ്ട് കുടുംബങ്ങളോടൊപ്പം അൽഹസയിലേക്കുള്ള യാത്രയ്ക്കിടെ അൽഉഖൈറിൽവച്ച് ഇവർ സഞ്ചരിച്ച വാഹനം മറിയുകയായിരുന്നു. ഐറിൻ തൽക്ഷണം മരിച്ചു. സഹോദരി എമിൻ ജാൻ ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.