mohanlal-movie

ദുബായിലെ തിയറ്ററിൽ മലൈക്കോട്ടൈ വാലിബൻ കണ്ട് നടൻ മോഹൻലാൽ  . റിലീസ് ദിവസം മോഹൻലാൽ ഭാര്യ സുചിത്ര, ആന്‍റണി പെരുമ്പാവൂർ, ഗൾഫിലെ വിതരണക്കാരായ ഫാർസ് ഫിലിംസ് ഉടമ അഹമദ് ഗൊൽഷൻ എന്നിവരുടെ കൂടെയാണ് ദുബായിലെ തിയേറ്ററിൽ സിനിമ കണ്ടത്. ചിത്രം മുഴുവനും കണ്ട മോഹൻലാൽ പക്ഷേ, മാധ്യമപ്രവർത്തകരോട് ഒന്നും സംസാരിക്കാതെയാണ് മടങ്ങിയത്, ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ താരം മോഹൻലാലും ഒന്നിക്കുന്ന ആദ്യ സിനിമയെ ഏറെ പ്രതീക്ഷകളോടെയാണ് പ്രവാസികളും കാത്തിരുന്നത്.  ദുബായിൽ നിന്നുള്ള മറാത്തി നടി സൊനാലി കുൽക്കർണിയും  ചിത്രത്തിലുണ്ട്. ഹാസ്യ നടൻ ഡാനിഷ് സെയ്ത്, ഹരീഷ് പേരടി, മനോജ് മോസസ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.