abudhabi-medicalcity

TAGS

അബുദാബിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിനായി പ്രത്യേക മെഡിക്കൽ സിറ്റി വരുന്നു. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ഇതിന് അംഗീകാരം നൽകി. പീഡിയാട്രിക് കെയറിന്റെ മികവിന്റെ കേന്ദ്രമായി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയും

സ്ത്രീകളുടെയും നവജാത ശിശുക്കളുടെയും ആരോഗ്യത്തിനായി പ്രവർത്തിക്കുന്ന കോർണിഷ് ആശുപത്രിയും, പുനരധിവാസ സമുച്ചയം, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള മാനസികാരോഗ്യ കേന്ദ്രം എന്നിവയെല്ലാം പ്രത്യേക മെഡിക്കൽ സിറ്റിയുടെ ഭാഗമാകും.  അബുദാബി ആരോഗ്യവകുപ്പ്, പ്യുവർ ഹെൽത്ത് സംയുക്തമായാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് .

 

ഇരുനൂറിലേറെ ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമാക്കും. ഓങ്കോളജി, ഓഫ്തൽമോളജി, ന്യൂറോസർജറ തുടങ്ങി 29  വിഭാഗങ്ങളിലെ സ്പെഷലൈസ്ഡ് ഡോക്ടർമാരുൾപ്പെടെയാണ് ഇത്. മാനസികാരോഗ്യ സേവനങ്ങൾക്കായി 10 കിടക്കകൾ, കുട്ടികളുടെ ദീർഘകാല പരിചരണങ്ങൾക്കായി 100 കിടക്കകളും ഉൾപ്പെടെ ഇവിടെ 205 കിടക്കകൾ ഉണ്ടാകും. 15 പ്രസവവാർഡും 460 നഴ്‌സിങ് ജീവനക്കാരും ഉണ്ടാകും. ആധുനിക ചികിൽസാസംവിധാനങ്ങൾ വികസിപ്പിക്കാൻ,, കുട്ടികളുടെ ആരോഗ്യ മേഖലയിൽ ഗവേഷണവും ഇവിടെ നടക്കും. സ്ത്രീകളുടെയും കുട്ടികളുടെയും മാനസികാരോഗ്യ കേന്ദ്രമായ സൽമ ചിൽഡ്രൻസ് റീഹാബിലിറ്റേഷൻ ഹോസ്പിറ്റലും മെഡിക്കൽ സിറ്റിയിലായിരിക്കും പ്രവർത്തിക്കുക.

 

2027 ൽ മെഡിക്കൽ സിറ്റി പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.  അബുദാബി ആരോഗ്യ വകുപ്പ് ചെയർമാൻ മൻസൂർ ഇബ്രാഹിം അൽ മൻസൂരി, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ സെക്രട്ടറി ജനറൽ സെയ്ഫ് സയീദ് ഘോബാഷ്, ആരോഗ്യവകുപ്പ് അണ്ടർസെക്രട്ടറി ഡോക്ട‍ർ നൗറ അൽ ഗൈത്തി, പ്യൂവർ ഹെൽത്ത് സ്ഥാപക ഷൈസ്ത ആസിഫ് തുടങ്ങിയവരും ഷൈഖ് ഖാലിദിനൊപ്പം മെഡിക്കൽ സിറ്റിയുടെ സ്ഥലം സന്ദർശിച്ച് രൂപരേഖ പരിശോധിച്ചു.  

 

Abu Dhabi to build new medical city for women, children