epstein

TOPICS COVERED

ബാല ലൈംഗിക പീഡന കുറ്റവാളി ജെഫ്രി എപ്സ്റ്റൈനുമായി ബന്ധപ്പെട്ട സെന്‍സര്‍ ചെയ്യാത്ത ഫയലുകള്‍ പരിശോധിക്കാന്‍ ഇന്ന് മുതല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് അനുമതി നല്‍കുമെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്മെന്റ്. 60 ലക്ഷത്തിലേറെ ഫയലുകളാണ് എപ്സ്റ്റൈനുമായി ബന്ധപ്പെട്ട് അധികൃതര്‍ ശേഖരിച്ചത്. ഇതില്‍ സ്വകാര്യ വിവരങ്ങളും ഫോട്ടോകളും മറച്ച പകുതിയോളം ഫയലുകളാണു പുറത്തുവിട്ടത്

വിവിധ മേഖലകളില്‍ ഉന്നതര്‍ പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പുറത്ത് വന്നതോടെ ലോകം ഞെട്ടലിലാണ്. സോഷ്യല്‍ മീഡിയയിലടക്കം ഈ ദിവസങ്ങളിലെ വലിയ ചര്‍ച്ച വിഷയമായി എപ്സ്റ്റൈന്‍ ഫയല്‍സിലെ വിവരങ്ങള്‍ മാറി.  ജെഫ്രി എപ്സ്റ്റൈന്‍ പിഞ്ചുകുഞ്ഞുങ്ങളുടെ മാംസം ഭക്ഷിച്ചിരുന്നുവെന്ന് പ്രചാരണം തിളയ്ക്കുന്നു. അമേരിക്കന്‍ സര്‍ക്കാര്‍ പുറത്തുവിട്ട എപ്സ്റ്റൈന്‍ രേഖകളില്‍ ആറിടത്ത് കാനിബാലിസം എന്ന് പരാമര്‍ശം വന്നതോടെയാണ് സമൂഹമാധ്യമങ്ങളില്‍  ചര്‍ച്ച മുറുകിയത്. 

ആധികാരികമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും സാക്ഷികളെന്ന് അവകാശപ്പെട്ട് ചില കുട്ടികളുടെ പഴയ വിഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  നിരവധി സ്ത്രികളെ ഗര്‍ഭിണിയാക്കി തന്റെ വംശവര്‍ധനവിന് എപ്സ്റ്റൈന്‍ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എപ്സ്റ്റൈന്‍റെ സ്വകാര്യ സംഭാഷണങ്ങളിലും എപ്സ്റ്റൈന്‍ ഈ പദ്ധതിയെക്കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ യുഎസിലെ എപ്സ്റ്റൈന്‍ ഫയലുമായി ബന്ധപ്പെട്ട് ടിബറ്റൻ ആത്മീയനേതാവ് ദലൈലാമയ്ക്കെതിരായി ഉയര്‍ന്ന വാര്‍ത്തകള്‍ തള്ളി ദലൈലാമയുടെ ഓഫിസ് രംഗത്തെത്തി. അതേസമയം എപ്സ്റ്റൈന്‍ ബന്ധത്തിന്റെ പേരില്‍ ഫ്രാന്‍സിലെ മുന്‍ സാംസ്കാരിക മന്ത്രി ഴാക് ലോംഗെക്കും മകള്‍ക്കുമെതിരെ സര്‍ക്കാര്‍ അന്വേഷണം തുടങ്ങി‌. വരും ദിവസങ്ങളിലും  പുറത്ത് വരുന്ന എപ്സ്റ്റീന്‍ ഫയല്‍സിലെ വിവരങ്ങള്‍ ലോകത്തെ ഞെട്ടിക്കും

ENGLISH SUMMARY:

Jeffrey Epstein files unsealed by the US Justice Department allow Congress members to review sensitive documents today. These extensive files, collected by authorities, detail allegations of sexual abuse involving high-profile individuals and minors, sparking global shock and intense social media discussions.