സഹനടനുള്ള ഓസ്കര്‍ പുരസ്കാരം നേടി കീറന്‍ കള്‍ക്കിന്‍. എ റിയല്‍ പെയിന്‍ എന്ന ചിത്രത്തിലെ പ്രകടനമാണ് ബാലതാരമായി എത്തിയ കള്‍ക്കിനെ 42ാം വയസില്‍ ആദ്യ ഓസ്കര്‍ ജേതാവാക്കിയത്. എമിലിയ പെരസിലെ പ്രകടനത്തിന് സോയി സാല്‍ഡന മികച്ച സഹനടിയായി. തിരക്കഥ, എഡിറ്റിങ്ങ് പുരസ്കാരങ്ങള്‍ റൊമാന്റിക് കോമഡി ചിത്രം അനോറ സ്വന്തമാക്കി. അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം കോണ്‍ക്ലേവിനാണ്. വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈന്‍ പുരസ്കാരങ്ങള്‍ വിക്കഡ് നേടി.