ഗാസ, അമേരിക്ക ഏറ്റെടുത്താല്‍ പലസ്തീന്‍ ജനതയ്ക്ക് അവകാശമുണ്ടിയിരിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് ആവര്‍ത്തിച്ചത്. പലസ്തീനികള്‍ക്ക് മികച്ച സൗകര്യം അറബ് രാജ്യങ്ങളില്‍ ഒരുക്കും. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി ട്രംപ് ഇന്ന് വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച്ച നടത്തും. ചര്‍ച്ചയില്‍ പലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ട്രംപ് ആവശ്യപ്പെടും.
അതേസമയം ഇസ്രയേല്‍ ബന്ദികളുടെ മോചനം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കുന്നതായി ഹമാസ്. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുവെന്നും ഗാസയിലേക്ക് സഹായമെത്തിക്കുന്നതിന് തടസം നില്‍ക്കുന്നുവെന്നും ആരോപിച്ചാണ് ഹമാസ് നടപടി. ഇതോടെ ശനിയാഴ്ച നടക്കേണ്ടിയിരുന്ന അടുത്ത ഘട്ടം ബന്ദികളുടെ മോചനം അനിശ്ചിതത്വത്തിലായി. കരാര്‍ പ്രകാരം മൂന്ന് ബന്ദികളെയാണ് ശനിയാഴ്ച മോചിപ്പിക്കേണ്ടത്. ഹമാസിന്‍റെ നടപടി കരാര്‍ ലംഘനമാണെന്നും സൈന്യത്തിന് അതീവജാഗ്രതാനിര്‍ദേശം നല്‍കിയതായും ഇസ്രയേല്‍ വ്യക്തമാക്കി.