ഇത്രയും ഗതികെട്ട കാമുകന്‍ ലോകത്ത് വേറെയുണ്ടോ എന്നാണ് സോഷ്യല്‍ ലോകം ഒന്നാകെ ചോദിക്കുന്നത്. എണ്‍പത്തിയഞ്ച് വയസില്‍ മരണക്കിടക്കിയില്‍ ആശുപത്രിയില്‍ കിടക്കുകയാണ് മോഡലായ ബ്രോൺവിൻ അറോറയുടെ കാമുകന്‍. തീരെ വയ്യാതെ കിടക്കുന്ന അദ്ദേഹത്തെ കാണുവാനായി ചെന്ന ബ്രോൺവിൻ അറിയുന്നത് വയോധികനായ കാമുകന്‍റെ വിൽപ്പത്രത്തിൽ തന്‍റെ പേരാണ് ഇടംപിടിച്ചതെന്ന്. പിന്നെ ഒന്നും നോക്കിയില്ല സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാന്‍ വയ്യെ എന്ന പരസ്യം പോലെ ബ്രോൺവിൻ തുള്ളിചാടി ഡാന്‍സ് കളിച്ചു. ഈ സമയം നിസഹായനായി കിടക്കയില്‍ കിടക്കുന്ന കാമുകനെയും കാണാം. കാമുകന്‍റെ പേര് ഇതുവരെ പുറത്ത് വന്നിട്ടില്ല.
വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇരുപത്തിരണ്ടുകാരിയായ ബ്രോൺവിൻ അറോറ സമൂഹ മാധ്യമത്തിൽ വൻ തോതിൽ വിമർശിക്കപ്പെടുന്നുണ്ട്. 85 വയസ്സുകാരനായ കാമുകനെ യുവതിയുടെ മറ്റ് സമീപകാല വിഡിയോകളിൽ ആരോഗ്യവാനായി കാണുന്നുണ്ടായിരുന്നു. ഇതാണ് സമൂഹ മാധ്യമങ്ങളിൽ ഇങ്ങനെയൊരു അഭിപ്രായത്തിന് കാരണം. ബ്രോൺവിൻ അറോറ ചെയ്ത കാര്യം ശരിയല്ലെന്നും അവര്‍ക്ക് സ്വത്ത് കൊടുക്കരുതെന്നും പറയുന്നവരുണ്ട്.