song-viral

ചിന്നു ചാന്ദ്നിയും ആനന്ദ് മധുസൂദനനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന വിശേഷം ചിത്രത്തിലെ 'പ്രണയം പൊട്ടിവിടർന്നല്ലോ' എന്നു തുടങ്ങുന്ന ഗാനം സൈബറിടത്താകെ വൈറല്‍.  ഹൃദയഹാരിയായ പാട്ടെന്നാണ് ആരാധകരുടെ കമന്‍റ്.

സംഗീതസംവിധായകനും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ആനന്ദ് മധുസൂദനൻ ആദ്യമായി നായകനായെത്തുന്ന ചിത്രമാണ് സൂരജ് ടോം സംവിധാനം ചെയ്യുന്ന വിശേഷം. ചിത്രത്തിന്റ തിരക്കഥയും ആനന്ദിന്‍റെയാണ്. നായകനും തിരക്കഥാകൃത്തുമായ ആനന്ദ് തന്നെയാണ് സംഗീതവും നിർവഹിച്ചിരിക്കുന്നത്. ആനന്ദ് എഴുതി ഈണമിട്ട 'പ്രണയം പൊട്ടിവിടർന്നല്ലോ' എന്ന ഗാനം ഭരത് സജികുമാറും പുണ്യ പ്രദീപും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.