han-sika

വിവാഹമോചനത്തിന് പിന്നാലെ നടി ഹന്‍സിക മോത്​വാനി തന്റെ മുന്‍ഭര്‍ത്താവിന്റെ സഹോദരി മുസ്‌കാൻ നാൻസി ജെയിംസിനെതിരെ മാനനഷ്ടക്കേസ് നല്‍കി. തന്റെ സഹോദരൻ പ്രശാന്ത് മോത്‌വാനിയുടെ മുൻഭാര്യയും ടെലിവിഷൻ താരവുമാണ് മുസ്കാൻ നാൻസി.  രണ്ട്കോടി രൂപ ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

മുംബൈ സ്പെഷല്‍ കോടതിയിലാണ് താരത്തിന്റെ ഹര്‍ജി. തന്നെയും കുടുംബത്തെയും കളങ്കപ്പെടുത്തുന്ന രീതില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ ആരോപണം ഉന്നയിച്ചു എന്നതാണ് കേസ്. ഹന്‍സികയും കുടുംബവും തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും വിവാഹജീവിതം നശിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും മുസ്‌കാൻ നേരത്തെ ആരോപിച്ചിരുന്നു.

എന്നാല്‍ ഈ ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്നും തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടി മാത്രം കെട്ടിച്ചമച്ച കേസാണെന്നും ഹന്‍സിക കോടതിയില്‍ വാദിച്ചു. വിവാഹസമയത്ത് സഹോദരിയായ മുസ്കാന്‍ 27 ലക്ഷം രൂപ വാങ്ങിച്ചെന്നും അത് തിരികെ ചോദിച്ചപ്പോള്‍ നല്‍കാതിരിക്കാനാണ് ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ കെട്ടിച്ചമയക്കുന്നതെന്നും ഹന്‍സികയുടെ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. സിവില്‍ മാനനഷ്ടക്കേസിന് പുറമെ ക്രിമിനല്‍ മാനനഷ്ടക്കേസും മുസ്കാനെതിരെ ഹന്‍സിക നല്‍കിയിട്ടുണ്ട്.

നിക്കെതിരെ പ്രസ്താവന നടത്തുന്നതിൽ നിന്ന് മുസ്‌കാനെ വിലക്കണമെന്നും പരസ്യമായി മാപ്പ് പറയാൻ നിർദേശിക്കണമെന്നുമാണ് ഹൻസികയുടെ ഹർജിയിലെ ആവശ്യം. 2022ഡിസംബര്‍ നാലിനായിരുന്നു ഹന്‍സികയും സോഹല്‍ ഖതൂരിയും തമ്മിലുള്ള വിവാഹം. 

ENGLISH SUMMARY:

Actress Hansika Motwani has filed a defamation case against her former brother-in-law's sister, Muskaan Nancy James, seeking ₹2 crore. This legal action follows allegations made by Muskaan on social media, which Hansika claims are false and aimed at damaging her reputation.