'ചെങ്ങന്നൂർ പെരുമ 2026' എന്ന പരിപാടിയുടെ ഭാഗമായി നടൻ ടിനി ടോം അവതരിപ്പിച്ച മോഹൻലാൽ അനുകരണമാണ് ട്രോളന്‍മാരുടെ പ്രധാന വിഷയം. പൃഥ്വിരാജ് സംവിധാനം ചെയ്ത 'എമ്പുരാൻ' എന്ന ചിത്രത്തിലെ മോഹൻലാലിന്റെ അബ്രാം ഖുറേഷി എന്ന കഥാപാത്രത്തിന്റെ ലുക്കിലാണ് ടിനി ടോം വേദിയിലെത്തിയത്. സിനിമയിലെ ഏറെ തരംഗമായ 'എമ്പുരാനേ' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ സ്റ്റൈലിഷ് നടത്തവും മാനറിസങ്ങളും അനുകരിച്ചുകൊണ്ടുള്ള ടിനിയുടെ എൻട്രി വന്നതുപോലെ എയറിലായി.
ടിനി ടോമിനെ പരിഹസിച്ചും ട്രോളിയും നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. വോയ്‌സ് ചെയ്താലും ഫിഗർ ചെയ്താലും അവസാനം ടിനി ടോം തന്നെ ആകുന്ന പ്രതിഭാസം’ എന്നാണ് കമന്‍റ്. മോഹൻലാലിന്റെ ആ ഗാംഭീര്യം കൊണ്ടുവരാൻ ടിനി ശ്രമിക്കുന്നുണ്ടെങ്കിലും അത് ഫലപ്രദമാകുന്നില്ലെന്നാണ് ഭൂരിഭാഗം കമന്റുകളും പറയുന്നത്.
നേരത്തെ മമ്മൂട്ടിയുടെ ഭ്രമയുഗത്തിലെ കഥാപാത്രത്തെ അനുകരിച്ചും ടിനി ടോം എയറിലായിരുന്നു. 'ലാലേട്ടന്റെ മാസ്സ് ലുക്ക് കാണിക്കാൻ പോയിട്ട് അവസാനം ടിനി ടോം തന്നെയായി ഒതുങ്ങിപ്പോയി' എന്നാണ് കൂടുതല്‍ ആളുകളും പറയുന്നത്. സുരേഷ് ഗോപിയെയും ടിനി ടോം വേദിയില്‍ അവതരിപ്പിച്ചിരുന്നു.