rekha-wedding

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് രേഖ രതീഷ്. ഏറെക്കാലമായി സിംഗിൾ മദർ ആയി ജീവിതം നയിക്കുകയാണ് താരം. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ രേഖ പോസ്റ്റ് ചെയ്ത ഒരു വിഡിയോയാണ് സൈബറിടത്തെ ചർച്ച. ജീവിതത്തിലെ നിർണായകമായ തീരുമാനം എടുത്തുവെന്നും അധികം വൈകാതെ പുതിയ അധ്യായം തുടങ്ങുമെന്നും അറിയിച്ചിരിക്കുകയാണ് താരം.

‘എ ന്യൂ ചാപ്റ്റർ' എന്ന തലക്കെട്ടോടെയാണ് രേഖ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'എന്റെ ജീവിതത്തിൽ ഇന്ന് ഞാൻ ഏറ്റവും വലിയ ഒരു തീരുമാനമെടുക്കുകയാണ്. എന്റെ ജീവിതത്തിലൂടെ കടന്നു പോയ കാര്യങ്ങൾ എല്ലാവർക്കും അറിയാം, വേദനയും നിശബ്ദതയും, ഒരുപാട് ചോദ്യങ്ങളും. ഇനി വരുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ തീരുമാനം'', എന്നാണ് വിഡിയോയിൽ രേഖ രതീഷ് പറയുന്നത്.

തുടർന്ന്, തമിഴ് സീരിയലുകളിലൂടെ ശ്രദ്ധേയനായ നടൻ ഈശ്വർ രഘുനാഥിനെ രേഖ വീഡിയോ കോൾ ചെയ്യുന്നതും കാണാം. എന്താണ് കാര്യമെന്നത് ഉടൻ റിവീൽ ചെയ്യുമെന്നും പറഞ്ഞാണ് റീൽ അവസാനിക്കുന്നത്. ഇരുവരും പ്രണയത്തിലാണോ? വിവാഹമാണോ അനൗൺസ് ചെയ്യാൻ പോകുന്നത്, അതോ സീരിയൽ പ്രൊമോഷനാണോ? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങൾ കമന്റ് ബോക്സിലുണ്ട്.