shamna-kasim

Image Credit : https://www.facebook.com/shamna.poorna/

രണ്ടാമതും അമ്മയാകാനൊരുങ്ങുന്ന ഷംന കാസിമിന്‍റെ ബേബി ഷവര്‍ ചത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ ലോകം. പിങ്ക് ഗൗണ്‍ ധരിച്ച് ഭര്‍ത്താവിനും മൂത്ത മകനുമൊപ്പമുളള ചിത്രങ്ങള്‍ ഷംന തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചത്. അക്കൂട്ടത്തില്‍ തന്‍റെ ഗൗണിന് പിന്നിലെ രഹസ്യവും ഷംന കാസം വെളിപ്പെടുത്തി. ചിത്രങ്ങള്‍ക്കൊപ്പം പങ്കുവച്ച മനോഹരമായൊരു കുറിപ്പിലൂടെയാണ് താന്‍ ധരിച്ചിരിക്കുന്ന ഗൗണിന് പിന്നിലെ കഥ ഷംന വെളിപ്പെടുത്തിയത്. പ്രിയതമന്‍ ആദ്യമായി സമ്മാനിച്ച ഗൗണാണ് താന്‍ ധരിച്ചിരിക്കുന്നതെന്ന് ഷംനയുടെ കുറിപ്പ് വ്യക്തമാക്കുന്നു.

ഷംന കാിസം പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം: 'ആദ്യമായി അവന്‍ ഐ ലൗ യൂ പറഞ്ഞ ദിവസത്തെ ഓര്‍മയ്ക്കായി സമ്മാനിച്ച ഗൗണ്‍. ആഘോഷങ്ങള്‍ക്കായി കാത്തിരുന്ന് വര്‍ഷങ്ങളോളമാണ് അതെന്‍റെ അലമാരയില്‍ നിശബ്ദമായി ഉറങ്ങിക്കിടന്നത്. ഇന്ന് എന്‍റെ മാതൃത്വത്തിന്‍റെ ആഘോഷവേളയില്‍ അത് വീണ്ടും പുഞ്ചിരിച്ചു. എന്‍റെ കൈകള്‍ ചേര്‍ത്തുപിടിച്ച്, ഈ ദിവസത്തെ ഒരു സ്വപ്നത്തേക്കാള്‍ മനോഹരമാക്കിയതിന് എന്‍റെ പ്രിയ ഭര്‍ത്താവിന് ഹൃദയത്തില്‍ നിന്നും ഒത്തിരി സ്നേഹവും നന്ദിയും അറിയിക്കുന്നു. ഓരോ നിമിഷവും നിങ്ങളുടെ ചുവടുകള്‍കൊണ്ട് മനോഹരമാക്കിയതിനും ഇവിടം സന്തോഷം നിറച്ചതിനും എന്‍റെ ഡാന്‍സ് സ്കൂളിലെ മക്കളോട് നിറഞ്ഞ സ്നേഹം അറിയിക്കുന്നു.ഒപ്പം അവരെക്കുറിച്ചോര്‍ത്ത് അഭിമാനവും. എന്‍റെ ഓര്‍മകളില്‍ ഈ ദിവസം ഒരു പൂ പോലെ എന്നും പൂത്തുനില്‍ക്കട്ടെ' ഷംന കാസം കുറിച്ചു.

നടിയും നര്‍ത്തകിയുമായ ഷംന കാസിം 2022-ലാണ് വിവാഹിതയായത്. ദുബായിൽ വ്യവസായിയായ ഷാനിദ് ആസിഫലിയാണ് ഭര്‍ത്താവ്. ഇരുവര്‍ക്കും ഒരു മകനുമുണ്ട്. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് രണ്ടാമതും അമ്മയാകാനൊരുങ്ങുന്നു എന്ന സന്തോഷവാര്‍ത്ത ഷംന ആരാധകരോട് പങ്കുവച്ചത്. ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറലായതോടെ നിരവധി പേരാണ് ഷംനയ്ക്ക് ആശംസകളുമായെത്തുന്നത്.

ENGLISH SUMMARY:

Shamna Kasim is preparing to become a mother for the second time, and photos from her baby shower are going viral on social media. She shared pictures of herself in a pink gown with her husband and elder son, revealing a touching story behind her attire.