actors-wedding-viral

മോഡലും നടിയുമായ ആൻസിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം സൈബറിടത്ത് വലിയ ചര്‍ച്ചയായത്. ‘കൂടെവിടെ’ സീരിയലിലൂടെ ശ്രദ്ധ നേടിയ നടി പ്രാർത്ഥനയ്ക്കൊപ്പം പൂമാല ധരിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് ‘With ma pondattii...’ എന്ന കുറിപ്പോടെ ആൻസിയ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരും വിവാഹിതരായി എന്നും വാര്‍ത്ത വന്നു. ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇരുവരും. 

viral-wedding

വൈറലാകാൻ വേണ്ടിയാണ് പെൺസുഹൃത്തിനെ വിവാഹം കഴിക്കുന്നതെന്ന രീതിയിൽ റീൽ വിഡിയോ ചെയ്തതെന്നാണ് ഇരുവരും തുറന്ന് പറയുന്നു. തെലുങ്ക് താരങ്ങൾ ചെയ്തൊരു റീൽ റി ക്രിയേറ്റ് ചെയ്യാൻ നോക്കിയതാണെന്നും മലയാളികൾ ഇത് ഏറ്റെടുത്ത് വൈറലാക്കിയെന്നും പ്രാർഥന പറയുന്നു. നടിയുടെ തുറന്നുപറച്ചിൽ വിഡിയോ എത്തിയതോടെ ഇരുവരെയും വിമർശിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. ഇത്തരത്തിൽ തമാശയ്ക്കു വേണ്ടി സ്വവർഗ വിവാഹം കഴിച്ച് വിഡിയോ ചെയ്യുന്നത് യഥാർഥത്തിലുള്ള സ്വവർഗ വിവാഹത്തെക്കൂടി അപമാനിക്കലാണ് എന്നാണ് കമന്റുകൾ.

‘വൈറലാകാൻ ചെയ്തതാ, ശരിക്കും ഇപ്പോൾ എയറിൽ ആയിരിക്കുകയാണ്. നിങ്ങൾ എങ്ങനെ പ്രതികരിക്കും എന്നറിയാൻ വേണ്ടിയാണ് ചെയ്തത്. പക്ഷേ എല്ലാവരും നന്നായി സപ്പോർട്ട് ചെയ്തു. വളരെ നല്ല കമന്റുകളാണ് ഞങ്ങൾക്ക് കിട്ടിയത്. അതാണ് ഞങ്ങളുടെ ധൈര്യം. അതുകൊണ്ടാണ് ഞങ്ങൾ യാഥാർഥ്യം ഇതുവരെ തുറന്നുപറയാതിരുന്നത്. അതാണ് ഞങ്ങൾ കുറെ വിഡിയോ പോസ്റ്റ് ചെയ്തുകൊണ്ടിരുന്നത്. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. അൻസി വിവാഹം കഴിച്ചതാണ്, ഒരു കുഞ്ഞും ഉണ്ട്. അൻസിയുടെ കുഞ്ഞാണ് വിഡിയോയിൽ ഉള്ളത്. വിഡിയോ ചേട്ടന്മാരേ, ഒടുവിൽ പ്രാർഥന എത്തി സത്യം വെളിപ്പെടുത്തി എന്ന് ഇട്ടോളൂ’ പ്രാർത്ഥന പറയുന്നു.

ENGLISH SUMMARY:

Actress and model Ansia recently sparked widespread discussion on social media after posting photos with fellow actress Prarthana, known for the serial 'Koodevide'. The images, showing them wearing garlands with the caption "With ma pondattii...", led to speculation that the two had gotten married. Both actresses have now responded to the rumor