വിജയ് സേതുപതിക്ക് സ്നേഹ ചുംബനം നല്‍കുന്ന നടന്‍ ഇര്‍ഷാദ് അലിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. രസകരമായ കുറിപ്പിനൊപ്പമാണ് ഇര്‍ഷാദ് വിജയ് സേതുപതിക്ക് ചുംബനം നല്‍കുന്ന ചിത്രം പങ്കുവച്ചത്. 

'ഇവിടെ വരുന്നവർക്കെല്ലാം ഉമ്മ കൊടുക്കുന്നുണ്ടെന്ന് കേട്ടു. "വാങ്കോ സർ " തിരിച്ചു തരുന്നതിൽ വല്ല വിരോധം? "കൊടുങ്കോ സർ..."

ലാളിത്യം ഉടൽ പൂണ്ടപോലൊരു മനുഷ്യൻ' എന്നാണ് ഇര്‍ഷാദ് കുറിച്ചത്. 

മോഹന്‍ലാലിനൊപ്പം തുടരും എന്ന ചിത്രത്തിലാണ് ഇര്‍ഷാദ് ഒടുവിലെത്തിയത്. വിജയ് സേതുപതിയും ഒരു ശ്രദ്ധേയ സാന്നിധ്യമായി ചിത്രത്തിലെത്തിയിരുന്നു. സിനിമയിൽ ഒരു ​ഗാനരം​ഗത്തിൽ ഫ്രെയിം ചെയ്ത ചിത്രങ്ങളായാണ് വിജയ് സേതുപതിയുടെ രം​ഗങ്ങൾ ഉൾപ്പെടുത്തിയത് സോ,്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം നിറഞ്ഞ തിയേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. 

ENGLISH SUMMARY:

A picture of actor Irshad Ali giving a loving kiss to Vijay Sethupathi is gaining attention on social media. Irshad shared the picture, kissing Vijay Sethupathi, along with an amusing caption.