aadu-unni-mukundan

TOPICS COVERED

തന്‍റെ കരിയറില്‍ നേരിട്ടല്ലാതെ സ്വാധീനം ചെലുത്തിയ ചിത്രമാണ് ആട് എന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ആട് എന്ന സിനിമയുടെ പരാജയത്തിൽ നിന്ന് ആട് 2ന്‍റെ വിജയത്തിലേക്കുള്ള യാത്ര കണ്ടപ്പോഴാണ് മാർക്കോ ചെയ്താലോ എന്ന് താൻ പലരോടും ചോദിച്ചതെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ആട് 3 വിജയിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും സിനിമയുടെ പൂജ ചടങ്ങില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു. 

'ഒരു പരാജയത്തിൽ നിന്നും ഒരു ബ്രാൻഡായി മാറുക എന്നത് നിസ്സാര കാര്യമല്ല. ആട് ടീമിന് ആശംസകൾ നേരുന്നു. ഇത് ഇങ്ങനെ മുന്നോട്ട് പോകാൻ സാധിക്കട്ടെ. എന്റെ കരിയറിൽ ആട് നേരിട്ടല്ലാതെ സ്വാധീനിച്ച ചിത്രമാണ്. മാർക്കോ എന്ന സിനിമ ചെയ്യണമെന്ന് ഞാൻ ചിന്തിച്ചു തുടങ്ങിയത് ആട് എന്ന സിനിമയുടെ പരാജയത്തിൽ നിന്ന് ആട് 2 ന്റെ വിജയത്തിലേക്കുള്ള യാത്ര കൊണ്ടാണ്. 

അത് കണ്ടപ്പോഴാണ് മാർക്കോ ചെയ്താലോ എന്ന് ഞാൻ പലരോടും ചോദിച്ചത്. അന്ന് ആർക്കും അത് അത്ര താത്പര്യമുണ്ടായിരുന്നില്ല. ഒരിക്കൽ ആന്‍റോ ചേട്ടനോട് മാർക്കോ ഞൻ ചെയ്തോട്ടെ എന്ന് ചോദിച്ചപ്പോൾ ഒരു രൂപ പോലും വാങ്ങാതെ അതിന് എൻഒസി അദ്ദേഹം നൽകി. അങ്ങനെയാണ് മാർക്കോ ഉണ്ടായത്. അതിനാൽ തന്നെ ആട് 3 വിജയിക്കണമെന്ന് ഞാൻ ഏറെ ആഗ്രഹിക്കുന്നു,' എന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.

ENGLISH SUMMARY:

Actor Unni Mukundan stated that the film Aadu had an indirect yet significant influence on his career. He shared that witnessing the journey from the failure of Aadu to the success of Aadu 2 made him wonder if he should take on a character like Marco. Unni expressed his hope that Aadu 3 will also be a success.