Photo Credit; Instagram
ജോൺപോൾ ജോർജ് സംവിധാനം ചെയ്ത ‘ഗപ്പി’ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നന്ദന വർമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. നന്ദന സ്വിം സ്യൂട്ടിൽ പൂളിലേക്ക് ഇറങ്ങുന്ന ചിത്രങ്ങളാണ് വൈറലായത്. ഗോവയിലേക്ക് യാത്ര പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് നന്ദന സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
ഗോവയില്‍ നിന്നും കഴിച്ച ഭക്ഷണത്തിന്‍റെയും, അണിഞ്ഞ വസ്ത്രങ്ങളുടെ ചിത്രങ്ങളും അടിക്കുറിപ്പില്ലാതെ നന്ദന പങ്കുവച്ചിട്ടുണ്ട്.
1983, മിലി, ഗപ്പി, സണ്‍ഡേ ഹോളിഡേ, അഞ്ചാം പാതിര, വാങ്ക്, അയാളും ഞാനും തമ്മില്‍ മുതലായ നിരവധി ചിത്രങ്ങളില്‍ ബാലതാരമായി നന്ദന എത്തിയിട്ടുണ്ട്. പുതുതായി നന്ദന പോസ്റ്റ് ചെയ്ത ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
രഞ്ജിത്ത് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം സ്പിരിറ്റിലൂടെ ബാലതാരമായാണ് നന്ദനയുടെ അരങ്ങേറ്റം. ലാല്‍ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗപ്പിയിലെ ആമിന എന്ന കഥാപാത്രം വന്നതോടെയാണ് അവര്‍ക്ക് വലിയ പ്രേക്ഷക പ്രശംസ കിട്ടിയത്.