ഈ വർഷത്തെ കാൻ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിനൊരുങ്ങി മലയാളം ഹ്രസ്വചിത്രമായ "വരുത്തുപോക്ക്". അമൽ.കെ ഉദയ്യും പ്രീതി ക്രിസ്റ്റീന പോളുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന സിനിമയുടെ തിരക്കഥയും സംവിധാനവും ജിത്തു കൃഷ്ണനാണ്. സ്കൈഹൈ പ്രൊഡക്ഷന്‍സിന്റെ ബാനറിൽ പ്രീതി ക്രിസ്റ്റീന പോവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
രണ്ടു കമിതാക്കൾ കാട്ടിലൂടെ യാത്ര ചെയ്യുന്നതിനിടയിൽ അസ്വാഭാവികമായൊരു സംഭവമുണ്ടാകുന്നു, പരിചിതമല്ലാത്ത ഒരാളെ കണ്ടുമുട്ടുകയാണ്. ഇതിനുപിന്നിലെ ഭീകരതയും ശാസ്ത്രീയ യാഥാർഥ്യവും കൂടിച്ചേർന്നതാണ് ചിത്രം. ഭയത്തിന്റെയും അത്ഭുതത്തിന്റെയും അതിരുകളിലൂടെ കടന്നുപോകുന്നു ഈ ഹ്രസ്വചിത്രം.
സിനിമാറ്റോഗ്രഫി – അരുണ്‍ ശിവന്‍, എഡിറ്റര്‍ – കാര്‍ത്തിക് രാജ്, സംഗീതം – അമല്‍ ഇര്‍ഫാന്‍, സൗണ്ട് ഡിസൈന്‍ – ആനന്ദകൃഷ്ണന്‍ ജെ, പ്രൊഡക്ഷന്‍ ഡിസൈന്‍ – സാഹില്‍ ബിൻഷ, പ്രണവ് ബാബു, പ്രൊഡക്ഷന്‍ കൺട്രോളര്‍ – അങ്കിത് അലക്‌സ്, ഫിനാൻസ് മാനേജര്‍ – അശ്വതി, സ്റ്റണ്ട് – ശ്രവൺ സത്യ, വേഷഭൂഷ – പ്രവീണ്‍ രാജ്, മേക്കപ്പ് – ഇസ്മായിൽ, പ്രമോഷൻ ഹെഡ് – അജ്മല്‍ അക്ബര്‍, വിഎഫ്എക്സ്- ജോയൽ തോപ്പിലാൻ, ഫെബി ജോർജ്, അസി. ഡയറക്ടർമാർ – ആയിഷ്, ഓസ്റ്റിൻ, തോമസ്, അഭിരാമി, അസി. ക്യാമറ – ജോൺസി, യാരിദ്, സുമിത്ത്