മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജയറാം. 90കളിലും 2000ങ്ങളിലും കുടുംബപ്രേക്ഷകരുടെ പ്രിയചിത്രങ്ങളില്‍ തിളങ്ങിയ നായകനായിരുന്നു താരം. എന്നാല്‍ അടുത്തിടെ അന്യഭാഷ ചിത്രങ്ങളിലെ പ്രാധാന്യമില്ലാത്ത റോളുകളുടെ പേരില്‍ ജയറാം ഏറെ വിമര്‍ശനത്തിന് വിധേയനായിരുന്നു. കാര്‍ത്തിക് സുബ്ബരാജിന്‍റെ പുതിയ ചിത്രം റെട്രോയിലും ജയറാം അഭിനയിക്കുന്നുണ്ട്. ഇത് എങ്ങനെയാവും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
റെട്രോയിലെ ജയറാമിന്‍റെ കഥാപാത്രം വളരെ പ്രാധാന്യമുള്ളതാണെന്ന് പറയുകയാണ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്. ജയറാമിന്‍റെ പഞ്ചതന്ത്രത്തിലെ കഥാപാത്രമാണ് തനിക്ക് ഏറെ ഇഷ്ടമെന്നും സിനിമ വികടന് നല്‍കിയ അഭിമുഖത്തില്‍ കാര്‍ത്തിക് പറഞ്ഞു.
'ജയറാം സാറിന്‍റേത് വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ്. പിന്നെ ഒരുപാട് ഹ്യൂമറുമുണ്ട്. അദ്ദേഹം ഒരു വലിയ പെര്‍ഫോമറാണ്. എന്ത് വേണമെങ്കിലും ചെയ്യാന്‍ പറ്റും. വില്ലനായും ക്യാരക്ടര്‍ റോളുകളിലും കണ്ടിട്ടുണ്ട്. ഹീറോ ആയി ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ തെലുങ്കിലും വലിയ പടങ്ങളില്‍ വില്ലനായും സപ്പോര്‍ട്ടിങ് റോളിലും കാണാം. എന്നാല്‍ എനിക്ക് അദ്ദേഹത്തിന്‍റെ പഞ്ചതന്ത്രത്തിലെ മീറ്ററാണ് ഏറ്റവും ഇഷ്ടം. ആദ്യം ഒരുപാട് പേരെ ആലോചിച്ചിരുന്നു,' ജയറാം പറഞ്ഞു.
സൂര്യ നായകനാവുന്ന റെട്രോ മെയ് ഒന്നിനാണ് റിലീസ് ചെയ്യുന്നത്. പൂജ ഹെഗ്ഡേ, കരുണാകരന്‍, ജോജു ജോര്‍ജ്, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്‍മണ്യന്‍, പ്രേം കുമാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ടാകും. ശ്രേയസ് കൃഷ്‍ണയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.