empuraan-success-teaser

മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാന്‍. സിനിമയുടെ ഏറ്റവും പുതിയ കലക്‌ഷൻ ഇന്ന് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ 325 കോടി കലക്ഷനാണ് ചിത്രം നേടിയതെന്ന് പൃഥ്വിരാജ് പുറത്തു വിട്ട പുതിയ പോസ്റ്ററിൽ പറയുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു സിനിമ ഇത്ര വേഗത്തിൽ 325 കോടി നേടുന്നതെന്നും അണിയറക്കാർ പറയുന്നത്. സിനിമയുടെ ആഗോള കളക്ഷനും ബിസ്നെസും ചേർന്ന തുകയാണ് ഇത്.

പിന്നാലെ ചിത്രത്തിന്‍റെ സക്​സസ് ടീസറും പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിലെ നിര്‍ണായക രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. റിക് യുന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവരെ സക്സസ് ടീസറില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 

വിജയം തുടരുന്നതിനിടെ ‘എമ്പുരാൻ’ ഒടിടി റിലീസിനും ഒരുങ്ങുകയാണ്. ഏപ്രില്‍ 24-ന് ചിത്രം ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

ENGLISH SUMMARY:

Empuraan is rewriting history as the biggest success in Malayalam cinema. According to a new poster shared by Prithviraj, the film has grossed ₹325 crore in just 30 days. Following this announcement, the movie’s success teaser was also released.