retro-trailer

TOPICS COVERED

ആരാധകരെ ആവേശത്തിലാക്കി സൂര്യ ചിത്രം റെട്രോയുടെ ട്രെയിലര്‍. കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി ഉദ്വേഗജനകനിമിഷങ്ങളാണ് ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. സൂര്യ, ജയറാം, ജോജു ജോര്‍ജ്, പൂജ ഹെഗ്​ഡേ തുടങ്ങിയ താരങ്ങളുടെ പ്രകടനങ്ങളിലൂടെയാണ് ട്രെയിലര്‍ കടന്നുപോകുന്നത്. ശ്രിയ ശരണിന്‍റെ ഡാന്‍സ് നമ്പറും ട്രെയിലറിലുണ്ട്. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ ചെയ്​തിരിക്കുന്നത്. ട്രെയിലറിന് അല്‍ഫോണ്‍സിന് നന്ദി അറിയിച്ച് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. 

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രമാണ് റെട്രോ. മെയ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്. പൂജ ഹെഗ്​ഡേ, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്‍മണ്യന്‍, പ്രേം കുമാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ടാകും. ശ്രേയസ് കൃഷ്‍ണയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

ENGLISH SUMMARY:

The trailer of Suriya’s film Retro has thrilled fans with its gripping moments and high-octane action sequences. Featuring powerful performances by Suriya, Jayaram, Joju George, and Pooja Hegde, the trailer offers a promising glimpse into an intense cinematic experience.