മിനിസ്ക്രീന്‍ പരമ്പരകളിലൂടെ സിനിമയിലെത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് വീണ നായര്‍. വെള്ളിമൂങ്ങയിലെ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം ചെയ്ത് കോമഡി വേഷങ്ങള്‍ എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടി–ഗൗതം മേനോൻ ചിത്രമായ ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ് എന്ന സിനിമയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ വ്യക്തിജീവിതത്തെക്കുറിച്ചും ദാമ്പത്യ ബന്ധത്തിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് താരം.
ഭർത്താവിൽ നിന്നും അകന്നാണ് കഴിയുന്നതെന്നും എന്നാൽ നിയമപരമായി തങ്ങൾ വിവാഹമോചിതരായിട്ടില്ലെന്നും വീണ വെളിപ്പെടുത്തി. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
‘എന്റെ മകൻ സന്തോഷവാനാണ്. അവൻ ഞങ്ങളെ രണ്ടു പേരെയും മിസ് ചെയ്യുന്നില്ല. കണ്ണൻ വരുമ്പോൾ അവൻ അദ്ദേഹത്തിനൊപ്പം പുറത്തു പോകാറുണ്ട്. അവന് അച്ഛന്റെ സ്നേഹം കിട്ടുന്നുണ്ട്. എനിക്ക് ഒരമ്മയുടെ സ്നേഹം മാത്രമേ കൊടുക്കാൻ പറ്റൂ. അച്ഛന്റെ സ്നേഹം കൊടുക്കാൻ പറ്റില്ല. അതവന് അദ്ദേഹത്തിലൂടെ ഇപ്പോഴും കിട്ടുന്നുണ്ട്. ഞങ്ങൾ തമ്മിലുള്ള പ്രശ്നം അത് ഞങ്ങൾ തമ്മിലുള്ള പ്രശ്നം മാത്രമാണ്. എല്ലാവരുടെയും ജീവിതത്തിൽ എല്ലാ കാര്യത്തിനും ഒരു ഫുൾ സ്റ്റോപ്പ് ഉണ്ടാകും. അതുപോലൊരു ഫുൾ സ്റ്റോപ്പ് ഇക്കാര്യത്തിലും ഉണ്ടാകും, നിയമപരമായി ഞങ്ങൾ വിവാഹമോചിതരായിട്ടില്ല. അകന്നു കഴിയുകയാണ് എന്നത് സത്യമാണ്’ വീണ നായരുടെ വാക്കുകൾ.