നടി കീർത്തി സുരേഷ് വിവാഹിതയായി. ബിസിനസുക്കാരനായ ആന്‍റണി തട്ടിലാണ് വരൻ. ഗോവയില്‍ വച്ചായിരുന്നു വിവാഹം. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ഫോട്ടോകൾ കീർത്തി സുരേഷ് തന്റെ സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്.
15 വര്‍ഷത്തിലേറെയായുള്ള പ്രണയമാണ് പൂവണിയുന്നതെന്ന് ഒന്നിച്ചുള്ള ദീപാവലി ആഘോഷ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കിട്ട് കീര്‍ത്തി കുറിച്ചിരുന്നു. തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് എത്തിയ കീര്‍ത്തി മാധ്യമങ്ങളെ കാണുകയും ഗോവയില്‍ വച്ചാണ് വിവാഹമെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ദുബായ് ബേസ്ഡ് ബിസിനസുകാരനായ ആന്‍റണിക്ക് കൊച്ചിയില്‍ റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുണ്ട്.
നിര്‍മാതാവ് സുരേഷ് കുമാറിന്‍റെയും നടി മേനകയുടെയും ഇളയ മകളായ കീര്‍ത്തി, പ്രിയന്‍ ചിത്രമായ 'ഗീതാഞ്ജലി'യിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് തമിഴിലും തെലുങ്കിലുമടക്കം തിരക്കേറിയ താരമായി. മഹാനടിയെന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും താരം സ്വന്തമാക്കിയിരുന്നു.