പ്രശസ്ത ഹോളിവുഡ് ചിത്രങ്ങളില്‍ മോഹന്‍ലാല്‍ കഥാപാത്രങ്ങളായി വന്നാല്‍ എങ്ങനെയിരിക്കും?. ഗോഡ്ഫാദറിലും ജയിംസ്ബോണ്ടിലുമൊക്കെ ലാലേട്ടന്റെ മാസ് സ്റ്റൈല്‍. സങ്കല്‍പ്പിക്കാന്‍ ബഹുരസം അല്ലേ...മലയാളികളുടെ പ്രിയതാരം ലാലേട്ടന്‍ ഗോഡ്ഫാദര്‍, ടൈറ്റാനിക്, ജയിംസ് ബോണ്ട് സിനിമകളില്‍ നായകനായെത്തിയാല്‍ എങ്ങനെയിരിക്കുമെന്ന് വ്യക്തമാക്കുന്ന എഐ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
റോക്കി, ഗോഡ്ഫാദർ, ടൈറ്റാനിക്ക്, ടോപ് ഗണ്‍, ഇന്ത്യാന ജോണ്‍സ്, മേട്രിക്‌സ്, സ്റ്റാര്‍ വാര്‍സ്, ജയിംസ് ബോണ്ട്, പ്രഡേറ്റർ തുടങ്ങിയ ക്ലാസിക്ക് സിനിമകളിലെ കഥാപാത്രങ്ങള്‍ക്കാണ് എഐ വിദ്യ ഉപയോഗിച്ച് വിന്റേജ് മോഹൻലാലിന്റെ മുഖം നൽകിയത്. എഐ.മാജിന്‍ എന്ന ഇന്‍സ്റ്റഗ്രാം തിരഞ്ഞെടുത്ത കഥാപാത്രങ്ങൾക്കെല്ലാം കൃത്യമായി യോജിക്കുന്ന താരമാണ് മോഹൻലാൽ എന്നാണ് ആരാധക കമന്റുകൾ.
മലയാളിത്തം വിട്ടുമാറുന്നില്ലെങ്കിലും ലുക്കിലും സ്റ്റൈലിലും പൊടിപാറുന്ന ഗെറ്റപ്പാണ് എല്ലാ കഥാപാത്രങ്ങളിലൂടെയും ലാലേട്ടന് കൈവരുന്നത്. വിഡിയോ ഇതിനോടകം വൈറലാണ്. എക്സ് പ്ലാറ്റ്ഫോമിലാണ് മോഹന്‍ലാല്‍ എന്ന ഹാഷ്ടാഗോടെ എഐ മാജിക് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.