നടന്‍ സലിംകുമാറിന് ഇന്ന് 55ം പിറന്നാള്‍. തന്റെ ജന്‍മദിനക്കുറിപ്പ് ഫെയ്സ്ബുക്കില്‍ പങ്കുവച്ച നടന് ആശംസകള്‍ നേര്‍ന്ന് ആരാധകര്‍.ജീവിതസാഹചര്യങ്ങളെക്കുറിച്ചും ആയുസിനെക്കുറിച്ചും മരണത്തെക്കുറിച്ചുമെല്ലാം ചിന്തിക്കുന്ന തരത്തിലുള്ള ഒരു കുറിപ്പാണ് സലിം കുമാര്‍ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്.
ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ്സ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55 ലേക്ക് ഇന്ന് പ്രവേശിക്കുകയാണ് ഇത്രയും കാതങ്ങൾ പിന്നിടുന്നതിന് എന്റെ സഹയാത്രികർ എനിക്ക് നൽകിയ സ്നേഹത്തിനും പ്രോത്സാഹത്തിനും നന്ദി. ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല ഈ മഹാസാഗരത്തിൽ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം അതിൽ അതിൽ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടർന്നേ പറ്റു.
എന്റെ വഞ്ചിയിൽ ആണെങ്കിൽ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാൻ യാത്ര തുടരുകയാണ് എനിക്ക്എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാൻ പറ്റും എന്നറിയില്ല എന്നാലും ഞാൻ യാത്ര തുടരുകയാണ് . .അനുഗ്രഹങ്ങളും ആശിർവാദങ്ങളും ഉണ്ടാകണം എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പിനു താഴെ ആശംസാകമന്റുകള്‍ നിറയുകയാണ്. ജീവിതമാകുന്ന വഞ്ചി ആഞ്ഞുതുഴഞ്ഞോളൂ എന്നാണ് ആരാധകര്‍ പറയുന്നത്. മരണത്തെക്കുറിച്ചോ അവസാനാളുകളെക്കുറിച്ചോ ചിന്തിക്കേണ്ടതില്ലെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. ഇത്രയും പേടിയെന്തിനെന്ന് ചോദിക്കുന്നവരും നിരവധിയാണ്. ആശങ്കകള്‍ അകറ്റി ആരോഗ്യം സംരക്ഷിച്ച് പുതിയ സിനിമ ചെയ്യുന്നതിനെക്കുറിച്ചു മാത്രം ചിന്തിക്കൂ എന്നാണ് ഒരാളുടെ കമന്റ് .