അനിമല്‍ എന്ന ചിത്രത്തിന് പിന്നാലെ രാജ്യമാകെ തരംഗമായ താരമാണ് തൃപ്തി ദിമ്രി. നായിക രശ്മിക മന്ദാന ആയിരുന്നുവെങ്കിലും പ്രേക്ഷകപ്രീതി നേടിയത് തൃപ്തി ആയിരുന്നു. പിന്നാലെം കൈ നിറയെ പ്രൊജക്ടുകളാണ് താരത്തിന്. രാജ്കുമാര് ഹിരാനിക്കൊപ്പമുള്ള 'വിക്കി വിദ്യ കാ വോ വാലാ വിഡിയോ' ആണ് തൃപ്തിയുടെ പുതിയ ചിത്രം.
എന്നാല്‍ ചിത്രത്തിന് പുതിയ ഗാനമായ 'മെരെ മെഹബൂബ്' പുറത്തുവന്നതിന് പിന്നാലെ തൃപ്തിക്കെതിരെ വിമര്‍ശനവും ട്രോളുകളും ഉയര്‍ന്നിരുന്നു. തൃപ്തിക്ക് ഡാന്‍സ് കളിക്കാനറിയില്ലെന്നായിരുന്നും ട്രോളന്മാരുടെ പ്രധാനവിമര്‍ശനം. ഗാനരംഗത്തിലെ ചുവടുകള്‍ അശ്ലീലം നിറഞ്ഞതാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ട്രോളന്മാര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് തൃപ്തി.
നടി എന്ന നിലയില്‍ വ്യത്യസ്തമായത് ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് തൃപ്തി പറഞ്ഞു. അഭിനേതാവാന്‍ അഭിനയം മാത്രം അറിഞ്ഞാല്‍ മതിയായിരിക്കും എന്നാണ് ഞാന്‍ ആദ്യം വിചാരിച്ചത്. എന്നാല്‍ യാഥാര്‍ത്ഥ്യത്തിലേക്ക് വന്നപ്പോള്‍ പല കാര്യങ്ങളും മനസിലായി. വിവിധ പരിപടികള്‍ വരുമ്പോള്‍ എങ്ങനെ നടക്കണമെന്ന് പഠിക്കണം, ഡാന്‍സ് നമ്പര്‍ നന്നായി ഡാന്‍സ് കളിക്കാനും പഠിക്കണമെന്നും ഒരു അഭിമുഖത്തില്‍ തൃപ്തി പറഞ്ഞു.
ഇനിയും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുമെന്നും തോറ്റുപോകുന്നത് പ്രശ്നമല്ലെന്നും തൃപ്തി അഭിപ്രായപ്പെട്ടു. പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചതിന്‍റെ പേരില്‍ ട്രോള്‍ ചെയ്യപ്പെട്ട ആദ്യവ്യക്തിയല്ല ഞാന്‍. ഒരാള്‍ക്ക് എല്ലാ കാര്യത്തിലും മികച്ചതാവാന്‍ പറ്റില്ല. എന്നാല്‍ ശ്രമിക്കുന്നതില്‍ തെറ്റില്ലല്ലോ.
ഷൂട്ടിന്‍റെ സമയത്ത് ഇതെന്‍റെ ആദ്യത്തെ ഡാന്‍സ് നമ്പരാണെന്നത് ഞാന്‍ തന്നെ തിരിച്ചറിഞ്ഞിരുന്നില്ല. ഇതുപോലെ ഒന്ന് ഇതുവരെ ചെയ്തിട്ടില്ല. അതിന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണമാവും ഉണ്ടാവുകയെന്നും വിചാരിച്ചില്ല. എന്നാല്‍ അതില്‍ പ്രശ്നമില്ല. എല്ലാവര്‍ക്കും പറ്റുന്നതാണ് ഇതൊക്കെ. ആളുകള്‍ക്ക് ചിലത് ഇഷ്ടപ്പെടും, ചിലത് ഇഷ്ടപ്പെടില്ല, എന്നാല്‍ അതുകൊണ്ട് പരീക്ഷണങ്ങള്‍ നടത്തുന്നത് നിര്‍ത്തരുത്,– തൃപ്തി പറഞ്ഞു.