sandra-thomas-03

ഫിലിം പ്രൊഡ്യൂസേഴ്സ് അസോ. നേതൃത്വം മാറണമെന്ന് സാന്ദ്രാതോമസ്. സംഘടന പ്രവര്‍ത്തിക്കുന്നത് നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് വേണ്ടിയെന്ന് സാന്ദ്ര തോമസ് ആരോപിച്ചു. ഹേമ കമ്മിറ്റി സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് ഭൂരിപക്ഷം പേരും അറി‍‍ഞ്ഞില്ല. അസോസിയേഷന്‍ സമീപനം വനിത നിര്‍മാതാക്കളെ കളിയാക്കുന്നതിന് തുല്യമെന്നും പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കണം എന്നുമാവശ്യപ്പെട്ട് സാന്ദ്ര കത്ത് നല്‍കി. 

 
ENGLISH SUMMARY:

Sandra Thomas has demanded a leadership change in the Film Producers Association, accusing it of serving vested interests and disregarding female producers.