നടന്‍ കൃഷ്ണകുമാറിന്‍റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ ദിയ കൃഷ്ണയ്ക്ക് വിവാഹാശംസകളുമായി മുൻ കാമുകൻ വൈഷ്ണവ് ഹരിചന്ദ്രൻ. നിനക്ക് എല്ലാവിധ ആശംസകളും നേരുന്നു എന്ന കുറിപ്പിനൊപ്പം ദിയയുടെ വിവാഹ വേഷത്തിലുളള ചിത്രവും വൈഷ്ണവ് പങ്കുവച്ചു. ദൃഷ്ടി പതിയാതിരിക്കട്ടെ എന്നു സൂചിപ്പിക്കുന്ന ഇമോജിയും ചിത്രത്തില്‍ ചേര്‍ത്താണ് വൈഷ്ണവ് പോസ്റ്റ് പങ്കുവച്ചരിക്കുന്നത്. അതേസമയം വൈഷ്ണവിന്‍റെ പോസ്റ്റ് ശ്രദ്ധനേടിയതോടെ എന്തുകൊണ്ട് ദിയയ്ക്കൊപ്പം വരന്‍റെ ചിത്രവും വൈഷ്ണവ് പങ്കുവെച്ചില്ല എന്ന ചോദ്യവും സൈബറിടത്ത് ഉയരുന്നുണ്ട്.
സെപ്റ്റംബര്‍ 5നായിരുന്നു ദിയയുടെ വിവാഹം. ദീർഘകാല സുഹൃത്തായിരുന്ന അശ്വിൻ ഗണേഷിനെയാണ് ദിയ വിവാഹം ചെയ്തത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹത്തിന്‍റെ ചിത്രങ്ങളും വിഡിയോകളും സോഷ്യലിടത്ത് ഇതിനകം വൈറലായിക്കഴിഞ്ഞു. പ്രണയമടക്കം ജീവിതത്തിലെ എല്ലാവിശേഷങ്ങളും തന്‍റെ വ്ലോഗിലൂടെ പങ്കുവെക്കുന്ന വ്യക്തി കൂടിയാണ് ദിയ.
അശ്വിന് മുമ്പ് വൈഷ്ണവ് ഹരിചന്ദ്രനുമായി ഏറെനാൾ ദിയ പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞതും അശ്വിനുമായുളള സൗഹൃദം പ്രണയത്തിലേക്ക് വഴിതിരിഞ്ഞതുമെല്ലാം ദിയ വ്ലോഗിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ സ്വന്തം സമ്പാദ്യം കൊണ്ട് വിവാഹം നടത്തിയ മിടുക്കി എന്ന വിശേഷണത്തിനും ദിയ അര്‍ഹയായിരിക്കുകയാണ്. ജോലി ചെയ്ത് സമ്പാദിച്ച പണംകൊണ്ട് ദിയ സ്വന്തം വിവാഹം നടത്തിയതില്‍ ഒരു അച്ഛനെന്ന നിലയില്‍ അഭിമാനമാണ് എന്ന് അച്ഛന്‍ കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. കുറിപ്പ് ശ്രദ്ധനേടിയതോടെ നിരവധി പേരാണ് ദിയ കൃഷ്ണയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.