ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പുരുഷന്‍മാരെ മാത്രം ഉദ്ദേശിച്ചാകണമെന്നില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ഇവിടെ വനിത സംവിധായകരും നടിമാരുണ്ടെന്നും എല്ലാവരും ആണുങ്ങളുടെ മെക്കിട്ട് കയറുകയാണെന്നുമായിരുന്നു ഷൈനിന്‍റെ പ്രതികരണം. സിനിമസെറ്റുകളില്‍ വസ്ത്രം മാറാനും പ്രാഥമികആവശ്യങ്ങള്‍ക്കും സ്ഥലംകൊടുക്കാത്ത പ്രശ്നങ്ങളില്ല. കാരവാന്‍ എത്താത്ത സ്ഥലങ്ങളിലാകും മറകെട്ടി വസ്ത്രം മാറേണ്ടിവന്നതെന്നും ചില സമയത്ത് അത്രയും സൗകര്യങ്ങളെ ലഭിക്കുകയുള്ളൂവെന്നും ഷൈന്‍ പ്രതികരിച്ചു. താനാരായെന്ന പുതിയ ചിത്രത്തിന്‍റെ പ്രൊമോഷന്‍ ചടങ്ങിനിടെ യൂട്യൂബര്‍മാരുടെ ചോദ്യങ്ങള്‍ക്കായിരുന്നു ഷൈനിന്‍റെ മറുപടി.