മുന്‍ഭര്‍ത്താവ് നാഗചൈതന്യയുടെ വിവാഹ നിശ്ചയ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ സൂപ്പര്‍ കൂള്‍ ചിത്രം പങ്കിട്ട് സാമന്ത റൂത്ത് പ്രഭു. അടിക്കുറിപ്പുകളൊന്നുമില്ലാതെ താരം പങ്കുവച്ച ചിത്രത്തില്‍ നിന്നും ആരാധകര്‍ പലതും വായിച്ചെടുത്തു.
'നൗ വീ ആര്‍ ഫ്രീ' എന്ന ഗാനശകലമാണ് ചിത്രത്തിനൊപ്പം താരം ഉപയോഗിച്ചിരിക്കുന്നത്. തവിട്ട് നിറത്തിലെ സ്വെറ്റ് ഷര്‍ട്ടിനൊപ്പം സണ്‍ഗ്ലാസും മോതിരവുമാണ് താരത്തിന്‍റെ സ്റ്റൈല്‍. സ്വെറ്റ് ഷര്‍ട്ടില്‍ പ്രിന്‍റ് ചെയ് വാക്കുകളിലാണ് ആരാധകരുടെ കണ്ണ് ആദ്യമുടക്കിയത്. 'ശാന്തിയുടെയും സമാധാനത്തിന്‍റെയും മ്യൂസിയം' എന്നാണ് ഷര്‍ട്ടില്‍ പ്രിന്‍റ് ചെയ്തിരിക്കുന്നത്.'
വിരലുകളിലൊന്ന് നെറ്റിയോട് ചേര്‍ത്ത് വച്ചിരിക്കുന്നത് വിവാദങ്ങള്‍ക്കുള്ള മറുപടിയാണെന്നുവരെ ആരാധകര്‍ പറയുന്നു. ഇതാണ് ക്ലാസ് മറുപടിയെന്നും , രാജകീയമായ മറുപടിയാണെന്നും ചിലര്‍ കുറിക്കുമ്പോള്‍, ആ പാട്ട്, ആ കൈവിരല്‍, ടി– ഷര്‍ട്ട് ഇത്രയും പോരെ എന്നാണ് മറ്റുചിലരുടെ മറുപടി.
ഓഗസ്റ്റ് എട്ടിനാണ് ബോളിവുഡ് താരം ശോഭിത ധൂലിപാലയുമായി നാഗചൈതന്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. താരത്തിന്‍റെ പിതാവും സൂപ്പര്‍താരവുമായ നാഗാര്‍ജുനയാണ് മകന്‍ പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെന്ന വാര്‍ത്ത ആരാധകരുമായി പങ്കുവച്ചതും. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ 2017ലാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരായത്. 2021 ഒക്ടോബറില്‍ ഇരുവരും വേര്‍പിരിഞ്ഞു.