ബോളിവുഡിലെ മൂന്നു ഖാന്‍മാരുമായും– ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. അവരിലെ കഴിവിനെ പുറത്തുകൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെന്നും കങ്കണ പറഞ്ഞു. താരം സംവിധാനം ചെയ്ത് അഭിനയിക്കുന്ന എമര്‍ജെന്‍സി എന്ന ചിത്രത്തിന്‍റെ ട്രെയ്ലര് ലോഞ്ചില്‍ വച്ചാണ് ആഗ്രഹം തുറന്നുപറഞ്ഞത്.
'അവരിലെ കഴിവിനെ തുറന്നുകാണിക്കാന്‍ ആഗ്രഹമുണ്ട്. അവര്‍ നല്ല കഴിവുള്ളവരാണ്. ഇന്‍ഡസ്ട്രിയിലേക്ക് ധാരാളം വരുമാനം കൊണ്ടുവരുന്നുണ്ട്. അതിന് നാം നന്ദിയുള്ളവരായിരിക്കണം,'കങ്കണ പറഞ്ഞു.
സെപ്‍തംബര്‍ ആറിനാണ് എമന്‍ജെന്‍സി റിലീസ് ചെയ്യുന്നത്. സഞ്‍ജയ് ഗാന്ധിയായി മലയാളി താരം വൈശാഖ് നായരാണ് വേഷമിടുന്നത്. ഛായാഗ്രാഹണം ടെറ്റ്സുവോ നഗാത്തയാണ്. റിതേഷ് ഷായാണ് എമര്‍ജൻസിയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.