നാഗചൈതന്യ–ശോഭിത വിവാഹനിശ്ചയത്തിനു പിന്നാലെ നടി സാമന്തയെ വളരെ കരുതോടെയാണ് താരത്തിന്റെ ആരാധകര്‍ നോക്കിക്കാണുന്നത്. ഒപ്പം ശോഭിതക്കെതിരെയും നാഗചൈതന്യക്കെതിരെയും സൈബര്‍ ആക്രമണങ്ങളുമുണ്ട്. ശോഭിതയുടെ സൗന്ദര്യത്തെക്കുറിച്ചു പോലും വിമര്‍ശനങ്ങള്‍ പലവഴി കേട്ടു. സാമന്തയോട് ഈ ചതി ചെയ്യേണ്ടിയിരുന്നില്ലെന്നും പറയുന്നത് കേട്ടു.
ഇപ്പോഴിതാ ഇവരുടെ വിവാഹമോചനവാര്‍ത്ത കേട്ട് സാമന്തയ്ക്ക് അസ്വസ്ഥതയോ വേദനയോ വരേണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവാവ്. ഞാനെപ്പോഴും സാമന്തയ്ക്കൊപ്പമുണ്ടെന്നാണ് യുവാവ് പറയുന്നത്. മാത്രമല്ല സാമന്തയ്ക്ക് സമ്മതമെങ്കില്‍ വിവാഹം നടത്താമെന്നും പറയുന്നു വിദ്വാന്‍. പറയുന്നതിനൊപ്പം ഒരു ഗ്രാഫിക്കല്‍ വിഡിയോ കൂടി ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. വിവാഹത്തിനു സമ്മതമാണോ എന്ന് ചോദിക്കാന്‍ സാമന്തയുടെ വീട്ടിലെത്തുന്ന തരത്തിലാണ് ഈ വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. സാമ്പത്തികമായി ഒന്നു സെറ്റ് ആവാന്‍ രണ്ടു വര്‍ഷം സമയം തരണമെന്നാണ് യുവാവിന്റെ ആവശ്യം. അതു കഴിഞ്ഞ് വിവാഹത്തിലേക്ക് കടക്കാമെന്നും ആത്മവിശ്വാസം പങ്കുവക്കുന്നു ഇയാള്‍.
രസകരമായ ഈ വിഡിയോ കണ്ട് സാമന്ത തന്നെ ഇയാള്‍ക്ക് മറുപടിയുമായി എത്തിയതോടെ സംഭവം കളറായി. ആ വിഡിയോയുടെ പിറകിലുള്ള ജിം ആണ് താരത്തെ ആകര്‍ഷിച്ചതെന്നാണ് പറയുന്നത്. താരം തന്നെ കമന്റുമായി എത്തിയതോടെ ആരാധകരും വിഡിയോ ഏറ്റെടുത്തു. ഏതായാലും ഈ പ്രപോസല്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.