നടന്‍ ഷൈന്‍ ടോം ചാക്കോയുമായുള്ള പ്രണയബന്ധം തകര്‍ന്നതിനെ പറ്റിയുള്ള വാര്‍ത്തകളോട് പ്രതികരിച്ച് മോഡലായ തനൂജ. തന്‍റെ ലൈവ് എഡിറ്റ് ചെയ്ത് ഷൈനിനെ പറയുന്നത് പോലെ വളച്ചൊടിക്കുകയായിരുന്നുന്നെന്നും അദ്ദേഹത്തിനെതിരെ ഒരിക്കലും മോശമായി ഒന്നും പറയില്ലെന്നും തനൂജ പറഞ്ഞു. ഒന്നരമാസമായിട്ട് ഞങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും താരം തിരിച്ചു വന്നാലും ഇനി സ്വീകരിക്കില്ലെന്നും തനൂജ വ്യക്തമാക്കി.
തനൂജയുടെ വാക്കുകള്‍
ഞാന്‍ ഇടക്കിടെ ലൈവ് പോവാറുണ്ട്. പെട്ടന്ന് ഇങ്ങനെയൊരു വാര്‍ത്ത കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ഞാന്‍ അദ്ദേഹത്തിനെതിരെ പറയാത്ത കാര്യങ്ങളാണ് ഇത്. എന്‍റെ ലൈവ് എഡിറ്റ് ചെയ്ത് ഷൈനിനെ പറയുന്നത് പോലെ വളച്ചൊടിക്കുകയായിരുന്നു. ലൈവില്‍ പലരും വന്ന് ഷൈന്‍ എവിടെ ബ്രേക്ക് അപ്പ് ആയോ എന്നൊക്കെ ചോദിക്കുമ്പോഴും ഞാന്‍ അതിന് മറുപടി കൊടുത്തിട്ടില്ല. അവസാനം ഗതികെട്ടിട്ടാണ് ഞാന്‍ പറയുന്നത് ആ വിഷയം ഞാന്‍ വിട്ടതാണ് ഷൈന്‍ ഷൈനിന്‍റെ കാര്യം നോക്കിയും ഞാന്‍ എന്‍റെ കാര്യം നോക്കിയും പോകുന്നു എന്ന്. ഇത്രയേ ഞാന്‍ പറഞ്ഞിട്ടുള്ളു.
അദ്ദേഹം നല്ലൊരു മനുഷ്യനാണ്. എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. ഞങ്ങള്‍ക്ക് പരസ്പരം അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളുണ്ട്. അതൊരിക്കലും പബ്ലിക്കായി വന്നിട്ട് ഞാന്‍ പറയില്ല. എനിക്കെന്തെങ്കിലും ഉണ്ടെങ്കില്‍ അതെന്‍റെ ഉള്ളില്‍ വെക്കുന്ന ആളാണ്. എന്‍റെ സുഹൃത്തുക്കളോടെ ഞാന്‍ അത് പറയുകയുള്ളു. പെട്ടന്ന് സുഹൃത്തുക്കളും ഷൈനും പോയപ്പോള്‍ ഒറ്റക്കായി. സങ്കടം സഹിക്കാന്‍ പറ്റുന്നില്ലായിരുന്നു. ഷൈനിന്‍റെ മനസിലും ഒരിക്കലും ഞാന്‍ അങ്ങനെ മോശം പറഞ്ഞു എന്ന് വരരുത്. അതെനിക്കും ഒരിക്കലും താല്‍പര്യമില്ല.
എനിക്ക് പണികിട്ടിയ രണ്ട് സുഹൃത്തുക്കളെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. ഷൈനെക്കുറിച്ച് ഒരിക്കലും ഞാന്‍ അങ്ങനെ പറയില്ല. അദ്ദേഹം എനിക്ക് ഒരു ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ല. ഷൈന്‍ എപ്പോഴും ഷൈനെക്കുറിച്ച് മാത്രമേ പറഞ്ഞിട്ടുള്ളു. പിന്നെ ഞാന്‍ എങ്ങനെയാണ് ഷൈനെക്കുറിച്ച് മോശം പറയുക. ഒരിക്കലും എനിക്ക് അത് പറയാന്‍ പറ്റില്ല. ഷൈനെക്കുറിച്ച് എനിക്ക് ഉപകാരമേ ഉണ്ടായിട്ടുള്ളു. എനിക്കൊരിക്കലും നന്ദികേട് കാണിക്കാന്‍ പറ്റില്ല. ഞാന്‍ രണ്ട് യുട്യൂബ് ചാനല്‍ കണ്ടു. കണ്ടന്‍റ് ഉണ്ടാക്കാന്‍ വേണ്ടി തനൂജ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്നൊക്കെ പറയുകയാണ്. ഇത് കണ്ട് അവരുടെ ഫാമിലി പോലും എന്നെ തെറ്റിദ്ധരിക്കും. അവരൊക്കെ എന്നെ പൊന്നുപോലെയാണ് നോക്കിയത്. ഞങ്ങള്‍ ശരിക്കും ബ്രേക്ക് അപ്പ് ആണ്. എത്രയൊക്കെ വേണ്ട എന്ന് വെച്ചാലും ആ വ്യക്തി നമ്മുടെ ഉള്ളില്‍ ഉണ്ടാകും.
പണ്ടൊരിക്കല്‍ ഇതുപോലൊരു ബ്രേക്ക് അപ്പ് വാര്‍ത്ത വന്നിരുന്നു. അന്ന് ഞാന്‍ എന്‍റെ ദേഷ്യം കൊണ്ട് ഫോട്ടോയെല്ലാം ആര്‍ക്കൈവ് ചെയ്തു. പിന്നീട് അത് മാറ്റി. നമുക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റില്ലെങ്കില്‍ വിവാഹത്തിന് മുന്നേ ഇറങ്ങുന്നതാണ് നല്ലത്. എന്തിനാ ഡിവോഴ്സ്. ആദ്യമേ ഒരു ബന്ധത്തില്‍ നമുക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുമോ എന്നാണ് നോക്കേണ്ടത്. അതിനാണ് മാതാപിതാക്കള്‍ ഇത്രയും സമയം തന്നതും. ഷൈന്‍ എന്‍റെ നല്ലൊരു സുഹൃത്തായി ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാകും. ഞങ്ങള്‍ ശത്രുക്കളൊന്നുമല്ല. ഷൈന് എങ്ങനെയാണെന്ന് അറിയില്ല. എനിക്ക് ഷൈനെ നന്നായി മിസ്സ് ചെയ്യുന്നുണ്ട്. ഇപ്പോ എവിടെയാണെന്ന് അറിയില്ല. ഇടക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളൊക്കെ നോക്കും. സുഹൃത്തുക്കളോടും കാണാറുണ്ടോ എന്ന് ചോദിക്കാറുണ്ട്. ഷൈനിനും എന്നെ മിസ്സ് ചെയ്യുന്നുണ്ടാകും എന്നെനിക്ക് അറിയാം. വഴക്കിട്ടാലും രണ്ട് ദിവസമൊക്കെ പിടിച്ചു നില്‍ക്കും. പക്ഷേ അത് കഴിഞ്ഞാല്‍ എവിടെയാ എന്താന്നൊക്കെ അറിയാത്തപ്പോള്‍ ടെന്‍ഷനാകും. ഞാന്‍ എന്നോട് തന്നെ ഞാന്‍ ഓക്കെയാണെന്ന് പറഞ്ഞോണ്ടിരിക്കും. നമ്മളോട് ഓക്കെയാണോന്ന് ഒരാള്‍ ചോദിക്കുന്നത് തന്നെ വലിയ കാര്യമാണ്.
ഞങ്ങൾക്കിടയിൽ എന്താണ് ഉണ്ടായത് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. പെട്ടെന്ന് കോൺടാക്റ്റ് കട്ട് ചെയ്തു പോയി, അതിന്റെകാരണം എനിക്ക് ഇപ്പോഴും അറിയില്ല. എന്താണ് കാരണം എന്നറിയാൻ വേണ്ടി ഞാൻ ഷൈനിനെ ബന്ധപ്പെടാൻ ശ്രമിക്കാറുണ്ട്. ഞങ്ങള്‍ തമ്മില്‍ പ്രശ്നം ഉണ്ടാകുമ്പോള്‍ അഭിനയിക്കാന്‍ ചേട്ടന്‍ ബുദ്ധിമുട്ടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ആൾക്ക് എപ്പോഴും പ്രധാനം സിനിമയാണ്. സിനിമ ചെയ്യണം ചെയ്യണം എന്ന ഒരു വിചാരമേ മനസ്സിൽ ഉള്ളു.ആ ഒരു ബുദ്ധിമുട്ട് കാരണം ആയിരിക്കാം ഇങ്ങനെ പോയത് എന്ന് ഞാൻ കരുതുന്നു. ചേട്ടൻ ഒരു റിലേഷന് പറ്റിയ ആളല്ല എന്ന് ചേട്ടൻ തന്നെ പറയുന്നത് കേട്ടു. പക്ഷെ എനിക്ക് അങ്ങനെ തോന്നുന്നില്ല. എന്നെ അത്രമാത്രം നോക്കിയിട്ടുണ്ട്. ചിലപ്പോ വഴക്കുണ്ടാകും എന്നല്ലാതെ എന്നെ ഒരുപാട് കെയർ ചെയ്തിട്ടുണ്ട്. എന്‍റെ സുഹൃത്തുക്കള്‍ക്ക് അറിയാം അത്. പക്ഷെ ഇങ്ങനെ പോയത് എന്താണെന്ന് എനിക്ക് അറിയില്ല.
വരുന്ന കമന്‍റൊന്നും എന്നെ ബാധിക്കില്ല. മെസേജൊക്കെ എന്നെ സമാധാനിപ്പിക്കുന്നവരാണ്. ചേട്ടനെ ഇപ്പോള്‍ മുന്നില്‍ കണ്ടാല്‍ വരെ എനിക്ക് സങ്കടം വരും. ചേട്ടന് എപ്പോഴും ഞാൻ കൂടെ വേണമായിരുന്നു. ഇടക്ക് ഞാൻ അവിടെ നിന്ന് മാറി സുഹൃത്തുക്കളോടൊപ്പം പോകാറുണ്ടായിരുന്നു, അപ്പൊ ആൾക്ക് വിഷമംവരും അതിന്റെ പേരിൽ ഒക്കെയാണ് ചില പ്രശ്നങ്ങൾ വന്നിട്ടുള്ളത്. സുഹൃത്തുക്കളെ ഒരുപാട് വിശ്വസിച്ച ആളാണ് ഞാൻ, ഒരു അടി കിട്ടുമ്പോഴേ ഞാൻ അപ്പൊ അത് വേണ്ടായിരുന്നു എന്ന് മനസ്സിലാക്കൂ. ഞാൻ പെട്ടെന്ന് ആളുകളെ വിശ്വസിക്കും അതാണ് എനിക്ക് പറ്റിയത്.എന്‍റെ ജീവിതം കൊണ്ട് ഞാന്‍ പഠിച്ചത് ആരെയും വിശ്വസിക്കരുതെന്നാണ്. എനിക്ക് ഇപ്പോള്‍ ഉറക്കം പോലുമില്ല. രാവിലെയാണ് ഒന്ന് ഉറങ്ങുന്നത്.
എന്‍റെ ഉമ്മയാണ് എനിക്ക് ബ്രേക്ക് അപ്പ് ആയ വാര്‍ത്ത അയച്ച് തരുന്നത്. ഇടക്ക് വിളിച്ച് കെട്ടിയോന്‍ എവിടെയെന്ന് ചോദിക്കുന്നതാ. ഞാന്‍ ഒരു മുസ്ലിം ആണ്. മോഡലിങ്ങിലേക്കിറങ്ങുമ്പോള്‍ നീ ചിന്തിച്ചിട്ട് ചെയ്യ് വേറെ വള്ളിയൊന്നും പിടിക്കരുതെന്നാണ് പറഞ്ഞത്. ഞാന്‍ ഒറ്റക്കാണ് നില്‍ക്കുന്നത്. ജീവിതകാലം മുഴുവന്‍ അങ്ങനെയായിരിക്കും. എനിക്ക് എന്‍റെ അനിയന്‍ തന്ന ഉപദേശം നി കുറച്ച് കാലത്തേക്ക് ജീവിത്തിലേക്ക് ആരെയും കൊണ്ടുവരരുത്. ഒറ്റക്ക് നിക്ക് എന്നാണ് പറഞ്ഞത്. നീ ജോലിയും കാര്യങ്ങളുമായി നില്‍ക്ക് എന്നാണ് പറഞ്ഞത്.
ഷൈന്‍ തിരിച്ചുവന്നാലും ഞാന്‍ സ്വീകരിക്കില്ല. ആള് ആളുടെ വൈബിനാണ് പോകുന്നത്. ആള്‍ക്ക് സിനിമയാണ് വലുത്. അതിന് ഞാന്‍ ഒരു ബുദ്ധിമുട്ടാണെന്ന് തോന്നിയതുകൊണ്ടാണ് പിന്‍മാറിയത്. നല്ല സുഹൃത്തായി എപ്പോഴും ഉണ്ടാകും. എന്ത് പ്രശ്നം വന്നാലും കൂടെയുണ്ടാകും. ഷൈന്‍ എനിക്ക് പെര്‍ഫക്ട് ആയിരുന്നു. ആരെങ്കിലും പറയുന്നത് കേട്ടിട്ട് ഒരാളെ വിലയിരുത്തുന്നത് ശരിയല്ല. ഒന്നരമാസമായിട്ട് ഞങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല.