kani-mohanlal

സമൂഹ മാധ്യമങ്ങളിൽ ആരാധകരുമായുള്ള സംവാദത്തിനിടെ നടി കനി കുസൃതി നൽകിയ മറുപടികളാണ് ശ്രദ്ധേയമാകുന്നത്. മമ്മൂട്ടിയോ മോഹൻലാലോ പ്രിയ നടൻ എന്ന ചോദ്യത്തിന് നടി നൽകിയ മറുപടി ഉര്‍വശി എന്നാണ്. പാർവതിയോ മഞ്ജു വാരിയറോ എന്ന ചോദ്യത്തിനും ഉർവശി എന്നായിരുന്നു കനിയുടെ മറുപടി. എന്നാൽ മഞ്ജു വാരിയറുടെ കടുത്ത ആരാധികയാണെന്നും നടി തുറന്നു പറയുന്നു. ബിരിയാണി എന്ന ചിത്രത്തിലൂടെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡും  മികച്ച നടിക്കുള്ള മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡും താരം സ്വന്തമാക്കിയിരുന്നു. സിനിമയും ജീവിതവുമായി ബന്ധപ്പെട്ട ഒരുപാട് ചോദ്യങ്ങൾക്ക് താരം മറുപടി പറയുന്നുണ്ട്.