shane-nigam-teaser-out-now

വാലി മോഹൻ ദാസിന്‍റെ സംവിധാനത്തില്‍ ഷെയ്ന്‍ നായകാനെയുത്തുന്ന തമിഴ് ചിത്രം മദ്രാസ്കാരന്‍റെ ടീസര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍.

ചിത്രം ആക്ഷന്‍ ത്രില്ലറാണെന്നാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നത്. ഷെയ്ൻ തന്നെയാണ് തമിഴിൽ ഡബ്ബ് ചെയ്തിരിക്കുന്നത്. ഷെയ്നിനെ കൂടാതെ ചിത്രത്തില്‍ കലൈയരസനും നിഹാരിക കൊനിദേലയും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

എസ് ആർ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ബി. ജഗദീഷ് നിർമിക്കുന്ന ചിത്രം ത്രില്ലറാണ്. സാം സി.എസ്. ചിത്രത്തിന് സംഗീതം നിർവഹിക്കുമ്പോൾ പ്രസന്ന എസ്. കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു.ഡിസംബറിലാകും ചിത്രം തിയേറ്ററുകളിലെത്തുക എന്നാണ് ലഭ്യമാകുന്ന വിവരം. 

പുതിയ ടീസര്‍ പങ്കുവച്ചതിനു പിന്നാലെ ഷെയ്ന്‍ നിഗത്തിന്‍റെ സോഷ്യല്‍മീഡിയ പേജുകളില്‍ ആശംസാപ്രവാഹമാണ്.