Ramesh-Narayanan-and-jayara

സംഗീത സംവിധായകന്‍ രമേഷ് നാരായണും സംവിധായകന്‍ ജയരാജിനുമെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ജോസ് തോമസ്. പേരു വിട്ടുപോയതില്‍ ക്ഷമ ചോദിച്ചു, എന്നിട്ടും മെമെന്റൊ സ്വീകരിക്കാഞ്ഞത് ശരികേട്. ഈഗോയാണ് ഇതെങ്കില്‍ അത് അവഗണിക്കുന്നു. തന്റെ സംഗീതസംവിധായകന്‍ ഉള്ള കാര്യം ജയരാജ് പറയണമായിരുന്നു. അണിയറ പ്രവര്‍ത്തകരുടെ പട്ടിക ആരും തന്നിരുന്നില്ല, കണ്ടവരെ വിളിച്ചതാണ്. തിടുക്കപ്പെട്ട് സംഘടിപ്പിച്ച പരിപാടിയെന്നും ജോസ് തോമസ്. ആസിഫ് അലിയെ അപമാനിച്ച സംഭവത്തില്‍ മനോരമ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.