nayanthara

TOPICS COVERED

സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ കരിങ്കാളി പാട്ടിന് റീലുമായി നടി നയന്‍താര. ആവേശം സിനിമയിലൂടെ ഫഹദ് അവതരിപ്പിച്ച രംഗണ്ണന്‍റെ കരിങ്കാളി റീല്‍ വൈറലായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലെല്ലാം ഈ റീലുകളാല്‍ നിറഞ്ഞിരുന്നു. സെലിബ്രറ്റികളടക്കം രാജ്യത്തിനകത്തും പുറത്തും നിരവധി പേര്‍ പാട്ടിന് പുനരാവിഷ്കാരവുമായി എത്തി. ഇപ്പോള്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ റീലാണ് വൈറലാകുന്നത്. 

നയന്‍താരയുടെ  സംരംഭമായ നയന്‍സ് കമ്പനിയുടെ പുതിയ പ്രോഡക്ട് പരിചയപ്പെടുത്തികൊണ്ടാണ് റീല്‍. ഫെമി 9 എന്ന സാനിറ്ററി പാഡാണ് നയന്‍താര റീലിലൂടെ പരിചയപ്പെടുത്തുന്നത്. ‘ട്രെന്‍ഡ് അല്ല ഇത്, സത്യമാണ്, വിത്ത് ആന്‍ഡ് വിത്ത് ഔട്ട് ഫെമി’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ താരം നയന്‍സ് കമ്പനിയുടെ പ്രോഡക്ടുകളുടെ പരസ്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാല്‍ വൈറല്‍ പാട്ടിന്‍റെ ചുവട് പിടിച്ചു ചെയ്ത ഈ റീല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഹിറ്റായി. നിരവധി പേരാണ് വിഡിയോ കണ്ടത്.

കണ്ണൻ മംഗലത്ത് വരികളെഴുതി ഷൈജു അവറാൻ സംഗീതം പകർന്ന ഗാനമാണ് 'കരിങ്കാളിയല്ലെ' എന്ന് തുടങ്ങുന്ന ഗാനം. ജിത്തു മാധവ് സംവിധാനം ചെയ്ത 'ആവേശ'ത്തിലൂടെ ഗാനം വീണ്ടും വൈറലാവുകയായിരുന്നു.