മലയാളികളുടെ പ്രിയതാരമാണ് ബാല. സോഷ്യൽ മീഡിയയിൽ സജീവമായ ബാല പങ്കുവയ്ക്കുന്ന പോസ്റ്റുകൾ പലപ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുണ്ട്. ഇപ്പോഴിതാ മുറപ്പെണ്ണ് കോകിലയുമായി നില്‍ക്കുന്ന ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
എന്‍റെ ത്യാഗങ്ങള്‍ ഒന്നും ഭീരുത്വമല്ല, അത് എന്‍റെ കൃതജ്‍ഞതായി പരിഗണിക്കുക, 16 വർഷത്തിനു ശേഷം ഞാൻ സമാധാനത്തിലും ദൈവസ്നേഹത്തിലും ജീവിക്കുന്നു .അതിന്‍റെ അർത്ഥം ഞാൻ എന്‍റെ ഭൂതകാലത്തെ മറക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നു.
പോസ്റ്റ് വന്നതിനു പിന്നാലെ നിരവധി ആരാധകരാണ് കമന്‍റുമായെത്തുന്നത്.കോകിലയുമായി വിവാഹനിശ്ചയം കഴിഞ്ഞോ, നിങ്ങൾ വിവാഹിതരായോ എന്നാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്. ബാലയ്ക്ക് ആശംസയറിയിക്കുന്നവരും കുറവല്ല. എലിസബത്ത് എവിടെയെന്നും കമന്‍റുകളുണ്ട്. എന്നാല്‍ ചോദ്യങ്ങളോടൊന്നും ബാല പ്രതികരിച്ചിട്ടില്ല. കുറച്ചുനാളുകളായി തന്‍റെ കുടുംബത്തിനൊപ്പം ചിലവിടുന്ന നിമിഷങ്ങള്‍ ബാല സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.