ഭാവനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മഞ്ജുവാര്യര്‍. പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകള്‍.സ്നേഹം, സ്നേഹം മാത്രം എന്നും മഞ്ജു ഫെയ്സ്ബുക്കില്‍ കുറിച്ചു. ഭാവനയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് മഞ്ജു ആശംസകള്‍ നേര്‍ന്നത്.
നിരവധിപേരാണ് ഭാവനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. മഞ്ജുവിന്‍റെ കുറിപ്പിന് പിന്നാലെ നിരവധിപേര്‍ കമന്‍റുകളുമായെത്തി.
എക്കാലത്തും ഭാവനയ്ക്കൊപ്പം നിന്ന നടി കൂടെയാണ് മഞ്ജുവാര്യര്‍.സംവിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ഭാവന ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാർത്ഥ പേര് കാർത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2018ലാണ് കന്നഡ സിനിമ നിർമ്മാതാവായ നവീനെ ഭാവന വിവാഹം ചെയ്തത്.