മനോരമ സ്പോര്‍ട്സ് അവാര്‍ഡ് വേദിയില്‍ അവതാരകനായി ഗായകന് വിജയ് യേശുദാസ്. മുഖ്യാതിഥി റോഹന്‍ ബൊപ്പണ്ണയെ അഭിമുഖം ചെയ്യാനാണ് വിജയ് എത്തിയത്. ടെന്നിസ് ഇതിഹാസം റോഹന്‍ ബൊപ്പണ്ണയോട് ചോദ്യം ചോദിക്കാന്‍ എന്തുകൊണ്ട് വിജയ് യേശുദാസ് എന്ന ചോദ്യത്തിന് ഉത്തരമായി തന്റെ ടെന്നീസ് ബന്ധം വിജയ് തന്നെ വിശദീകരിച്ചു
പ്രായത്തെ മറികടക്കുന്ന ബൊപ്പണ്ണയുടെ തന്ത്രങ്ങളാണ് വിജയിന് പ്രധാനമായും അറിയാനുണ്ടായിരുന്നത്. കുടുംബം, വിജയം, പാരാജയം തുടങ്ങി ഇഷ്ടഗായകന്റെ മകന്റെ ചോദ്യങ്ങളില്‍ ബൊപ്പണ്ണയും മനസ്സു തുറന്നു. സംസാരം ഒടുവില്‍ സംഗീതത്തിലെത്തി. ഒടുവില്‍ ബൊപ്പണ്ണക്കും സദസിനും സമ്മാനമായി പാട്ടുപാടിയാണ് വിജയ് യേശുദാസ് വേദിവിട്ടത്