jagadeesh-hair-removal

ജഗദീഷിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ബേസിൽ ജോസഫിനെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്ത ‘ഫാലിമി’. കാർക്കശ്യക്കാരനായ അച്ഛനെയാണ് താരം ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്. ഇപ്പോഴിതാ, ചിത്രത്തിന് വേണ്ടി മൊട്ടയടിക്കുന്ന ജഗദീഷിന്‍റെ വിഡിയോ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്‍റെ സംവിധായകന്‍ തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവിതത്തിൽ ആദ്യമായി മൊട്ടയടിക്കുന്നത് എന്ന് താരം വിഡിയോയില്‍ പറയുന്നു. കഥാപാത്രത്തിനു വേണ്ടി മൊട്ടയടിക്കുന്നതില്‍ സന്തോഷവും അഭിമാനവും മാത്രമാണ് ഉള്ളതെന്നും മൊട്ടയടിക്കാതെ  വേറെ രീതിയിലുള്ള പ്രോസ്തെറ്റിക് മേക്കപ്പോ വിഗ്ഗോ ഒക്കെ വച്ചുകഴിഞ്ഞാൽ റിയാലിറ്റി കിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, ഇതെല്ലാം വെറുതെ പറയുന്നതാണെന്നും മൊട്ടയടിക്കുന്നതു മുന്‍പ് മാറിയിരുന്ന് പൊട്ടി കരയുന്നത് കണ്ടു എന്നും മഞ്ജു പിള്ള തമാശരൂപേണ പറയുന്നതും അതിനു രസികന്‍ മറുപടിയായി സൗന്ദര്യമുള്ളവർക്കല്ലേ അത് നഷ്ടപ്പെടുന്നതിന്‍റെ വേദനയുണ്ടാവൂ എന്നു ജഗദീഷ് തിരിച്ചു പറയുന്നതും വിഡിയോയിലുണ്ട്.

Jagadish video on socialmedia goes viral