warner-netflix

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറുടെ ഇന്ത്യൻ സിനിമകളോടും റീൽസിനോടുമെല്ലാമുള്ള സ്നേഹം പ്രശസ്തമാണ്. എന്നാൽ കഴി​ഞ്ഞ കുറച്ച് നാളുകളായി വാർണർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ചും ചർച്ചകള്‍ തകൃതിയായി തന്നെ നടക്കുന്നുണ്ട്. വിരമിച്ച ശേഷം വാര്‍ണറുടെ ഭാവി എന്താകും എന്നും ചര്‍ച്ചകളുണ്ട്. ഇതിനിടയില്‍ ഒരു ഭാവി പ്ലാൻ എന്ന നിലയിൽ വാർണറിന് കമന്ററിയിൽ താൽപ്പര്യമുണ്ടെന്ന് തോന്നുന്നു. അതിനാൽ ഡേവിഡ് വാർണർ ക്രിക്കറ്റിൽ നിന്ന് വിരമിച്ചാൽ, അദ്ദേഹം തെലുങ്ക് സിനിമകളിൽ അഭിനയിക്കാൻ തുടങ്ങുന്നത് ഉചിതമായിരിക്കും എന്നാണ് ഫോക്‌സ് സ്‌പോർട്‌സുമായുള്ള വാർണറുടെ പാർട്ട് ടൈം കമന്ററി പ്രവർത്തനത്തെക്കുറിച്ചുള്ള ട്വീറ്റിനോട് പ്രതികരിച്ചുകൊണ്ട് നെറ്റ്ഫ്ലിക്‌സ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ട്വീറ്റ് ചെയ്തത്. 

 

വാർണറിന്‍റെ ഇന്ത്യൻ സിനിമയോടുള്ള ഇഷ്ടം ഇതിനകം പ്രശസ്തമാണ്. പലപ്പോഴായിട്ട് അദ്ദേഹം ഇന്ത്യൻ ഇൻസ്റ്റാഗ്രാം റീലുകളും ടിക് ടോക്ക് വീഡിയോകളും പങ്കിടാറുമുണ്ട്. പുഷ്പയുടെ റിലീസിന് ശേഷം പുഷ്പയിലെ ഗാനത്തിലെ അല്ലു അർജുൻറെ സ്റ്റെപ്പ് അനുകരിച്ചും അദ്ദേഹം റീലുകൾ പങ്കിട്ടിരുന്നു. റീൽ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതോടെ തെലുങ്കിലും അദ്ദേഹത്തിൻറെ ജനപ്രീതി വർധിച്ചു. താൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ കടുത്ത ആരാധകനാണെന്ന് മുന്‍പു തന്നെ അദ്ദേഹം പറയുകയും ചെയ്തിരുന്നു. 

 

Warner should act in Telugu says Netflix