മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമിക്കുന്നതിന് പുതിയ നിർദേശങ്ങളോടെയുളള പരമ്പരയ്ക്ക് തുടക്കം കുറിച്ച് വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). ഹേമ കമ്മറ്റി റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ തുല്യവും സുരക്ഷിതവുമായ തൊഴിലിടമായി മലയാള സിനിമാ മേഖലയെ രൂപപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ ചുവടുവെയ്പ്പ്. 'എല്ലാവർക്കും കരാർ' എന്ന നിർദേശം മുന്നോട്ട് വച്ചുകൊണ്ടാണ് ഡബ്ല്യുസിസി പമ്പരയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
അഞ്ച് പ്രധാന നിർദേശങ്ങളാണ് സിനിമാപെരുമാറ്റച്ചട്ടത്തിന്‍റെ ഭാഗമായി ഡബ്ല്യു.സി.സി മുന്നോട്ട് വെയ്ക്കുന്നത്. അതില്‍ ആദ്യത്തേതാണ് ഇത്. അഭിനേതാക്കൾ ഉൾപ്പടെയുള്ള എല്ലാവർക്കും കരാർ കൊണ്ടുവരണമെന്നാണ് ഡബ്ല്യു.സി.സി. നിർദേശിക്കുന്നത്. 'പോഷ്' ക്ലോസ് എല്ലാ കരാറിലും വേണമെന്നും കരാർ ലംഘനം റിപ്പോർട്ട് ചെയ്യാനുള്ള അവകാശം വേണമെന്നും ഡബ്ല്യു.സി.സി. ചൂണ്ടിക്കാട്ടുന്നു.
ചലച്ചിത്ര വ്യവസായം അംഗീകരിക്കുന്ന കരാര്‍ രൂപരേഖകള്‍ ഉണ്ടാകണം, പ്രതിഫലവും ജോലി പ്രൊഫൈലും കാലാവധിയുമടക്കമുളള കാര്യങ്ങള്‍ കരാറില്‍ ഉള്‍പ്പെടുത്തണമെന്നും ഡബ്ല്യു.സി.സി നിര്‍ദേശിക്കുന്നു. സിനിമയുടെ പേരും തൊഴിലുടമയുടെയും ജീവനക്കാരന്‍റെയും വിശദാംശങ്ങളുമടക്കമുളള കാര്യങ്ങളില്‍ കരാറില്‍ ഉള്‍പ്പെടുത്തണമെന്നും ഡബ്ല്യു.സി.സി വ്യക്തമാക്കി.
ഡബ്ല്യു.സി.സി പങ്കുവച്ച് ഫെയ്ബുക്ക് പോസ്റ്റ്: